ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ 16കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
തളിപ്പറമ്പ് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ 16കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 18 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തളിപ്പറമ്പ് പോക്സോ കോടതി. ഏറ്റുകുടുക്ക മഞ്ചപ്പറമ്പ് മാത്തിൽ കയനി വീട്ടിൽ സി.അക്ഷയ് ബാബുവിനെയാണ് ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്. പെരിങ്ങോം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2023 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ബലമായി ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മെയ് മാസത്തിലും പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിരുന്നു.
പീഡന ശേഷം വിവരം പുറത്തു പറയരുതെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് സമൂഹ മാധ്യമം വഴി പ്രതി പെൺകുട്ടിക്ക് അശ്ലീല ചിത്രങ്ങളും അയച്ചു കൊടുത്തു. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
Location :
Kannur,Kerala
First Published :
May 23, 2025 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോയ 16കാരിയെ ബലമായി ബൈക്കിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 18 വർഷം തടവ്