TVK Vijay | നടൻ വിജയ്‌യുടെ അംഗരക്ഷകൻ മലയാളി; നയീം മൂസ എന്ന മാഹിക്കാരൻ സൽമാനും ടോം ക്രൂസിനും സംരക്ഷകൻ
- Published by:meera_57
- news18-malayalam
Last Updated:
നടൻ വിജയ്‌യുടെ ബോഡിഗാർഡ് ആൾ നിസാരക്കാരനല്ല. ഈ മലയാളി എങ്ങനെ ഇവിടെയെത്തി?
കേരളം മുതൽ കരൂർ വരെ നടൻ വിജയ്‌യുടെ (Thalapathy Vijay) അംഗരക്ഷകനായ മലയാളി ഒരാളുണ്ട്. പേര് നയീം മൂസ. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിജയ് പ്രചാരണം ആരംഭിച്ചത് മുതൽ അദ്ദേഹത്തിന്റെ ബോഡിഗാർഡായി കൂടെയുള്ള ആളാണ് നയീം മൂസ. വിജയ് പങ്കെടുത്ത പരിപാടികളിൽ എല്ലാം തന്നെ ഗൗരവം നിറഞ്ഞ മുഖവുമായി ഒരാളുണ്ടാകും. അത് ഇദ്ദേഹമാണ്. വിജയ് പാർട്ടി ആരംഭിച്ചത് മുതൽ തന്നെ ഇയാൾ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. കേരളത്തിൽ ഷൂട്ടിങ്ങിനായി വിജയ് വന്നപ്പോഴും സുരക്ഷയൊരുക്കിയത് നയീം മൂസയായിരുന്നു
advertisement
പരന്തൂരിൽ വിജയ് റോഡ് ഷോയ്ക്ക് പോയപ്പോഴും, വിദ്യാർത്ഥികളുടെ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴും നയീം മൂസ വിജയ്‌യുടെ പേർസണൽ ബോഡിഗാർഡായി ഒപ്പമുണ്ട്. ഒരു ദിവസം ദുബായിലെ ഒരു സുഹൃത്ത് സുരക്ഷാ ജോലിക്കായി നയീം മൂസയെ ക്ഷണിക്കുകയായിരുന്നു. ആ ജോലിക്കായി പോയ മൂസ, എന്തുകൊണ്ട് തനിക്കും അത്തരമൊരു സംരംഭം ആരംഭിച്ചൂടേ എന്ന ചിന്തയിലായി. ജെണ്ടർ സെക്യൂരിറ്റി എന്ന പേരിൽ നയീം മൂസ ഒരു സ്വകാര്യ സെക്യൂരിറ്റി സംരംഭം ആരംഭിച്ചു (തുടർന്ന് വായിക്കുക)
advertisement
ദുബായ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ മേധാവിയാണ് നയീം മൂസ ഇപ്പോൾ. പത്തു വർഷത്തിൽ കൂടുതലായി ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നു. ഒരു സെലിബ്രിറ്റി ദുബായ് ഉൾപ്പെടുന്ന അറബ് രാജ്യങ്ങൾ സന്ദർശിച്ചാൽ, നയീമിന്റെ ജെണ്ടർ സെക്യൂരിറ്റി അവിടെ സുരക്ഷാ സംവിധാനങ്ങളുമായി നിലയുറപ്പിച്ചിരിക്കും. ജസ്റ്റിൻ ബീബർ, ഷാരൂഖ് ഖാൻ, ശിവകാർത്തികേയൻ എന്നിവർക്ക് നയീം മൂസയുടെ നേതൃത്വത്തിലെ സേവനം ലഭ്യമാക്കിയിട്ടുണ്ട്
advertisement
ഇപ്പോൾ പുതുച്ചേരിയുടെ ഭാഗമായുള്ള മാഹിയിലാണ് നയീം മൂസ എന്ന മലയാളിയുടെ ജനനം. മാഹിയിൽ പിറന്നുവെങ്കിലും, ദുബായിലാണ് അദ്ദേഹം ജീവിക്കുന്നത്. ദുബായിൽ ജോലിക്ക് പോയ മൂസയ്ക്ക് ബോഡിബിൽഡിംഗ് മേഖലയിലും താൽപ്പര്യമുണ്ട്. ഇപ്പോൾ അതിലും അദ്ദേഹം ശ്രദ്ധ നൽകുന്നുണ്ട്. നിലവിൽ യു.എ.ഇയിൽ നടക്കുന്ന സ്പോർട്സ് പരിപാടികളിൽ സുരക്ഷാ ചുമതല നയീം മൂസയ്ക്കും കൂട്ടർക്കുമാണ്. അടുത്തിടെ നടന്ന ഏഷ്യ കപ്പ് T20 സീരീസിൽ സുരക്ഷാ മേൽനോട്ടം നിർവഹിച്ചത് നയീം മൂസയായിരുന്നു
advertisement
ചെന്നൈ ഉൾപ്പെടെ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നയീം മൂസയുടെ ബോഡിഗാർഡ് സ്ഥാപനം ബ്രാഞ്ചുകൾ ആരംഭിച്ചു. വിജയ് തമിഴക വെട്രി കഴകം ആരംഭിച്ചത് മുതൽ നയീം മൂസ വിജയ്‌യുടെ ഒപ്പമുണ്ട്. കേരളത്തിൽ നിന്നുള്ള ബൗൺസർമാരും ഇദ്ദേഹത്തിന്റെ സംഘത്തിലുണ്ട്. മധുരൈ സമ്മേളനത്തിൽ വിജയ് പങ്കെടുത്ത റാലിയിൽ നയീം മൂസയാണ് സുരക്ഷാ ക്രമീകരണങ്ങളുടെ പൂർണ ചുമതല ഏറ്റെടുത്തത്. കേന്ദ്ര സർക്കാർ വിജയ്ക്ക് 'വൈ കാറ്റഗറി' സുരക്ഷാ ഏർപ്പാടാക്കി നൽകിയിട്ടുണ്ട്. ഇതിനു പുറമെയാണ് സ്വകാര്യ സുരക്ഷാ സംവിധാനത്തിന്റെ സഹായം കൂടി വിജയ് തേടിയിട്ടുള്ളത്
advertisement
ദുബായിൽ താമസിക്കുന്ന മൂസ, വിജയ്‌യുടെ പരിപാടി ഉണ്ടെന്നറിഞ്ഞാൽ അവിടെ നിന്നും നേരെ ചെന്നൈയിൽ എത്തിയാകും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക. നിരവധി സെലിബ്രിറ്റികളുമായി സൗഹൃദം സ്ഥാപിക്കാനും നയീം മൂസയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സെലിബ്രിറ്റി വന്നിറങ്ങുന്ന മുതൽ അവർ പരിപാടി കഴിഞ്ഞ് പോകുന്നത് വരെ കൂടെയുണ്ടാകും എന്ന് മൂസ. ഒരു മിനിറ്റ് നേരം വൈകിയാൽ ദുരന്തം സംഭവിക്കാൻ ഇടയുണ്ട് എന്ന് നയീം മൂസ പറയുന്നു. തങ്ങൾ ആയുധം കൊണ്ടുനടക്കാറില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേകിച്ചും ദുബായിൽ