2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം

Last Updated:
മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് 20കാരനായ സായിക്ക് ലഭിച്ചിരിക്കുന്നത്
1/6
Balti Composer Sai Abhyankkar
യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കർ ഷെയ്ൻ നിഗം ​​നായകനായ, ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രമായ 'ബൾട്ടി'യിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സംഗീത സംവിധായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണ് സായിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
advertisement
2/6
Balti Composer Sai Abhyankkar
സിനിമയുടെ നിർമാതാവ് സന്തോഷ് ടി കുരുവിളയാണ് ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തില്‍ സായിയുടെ പ്രതിഫലത്തുക വെളിപ്പെടുത്തിയത്. രണ്ട് കോടി രൂപക്ക് മുകളിലാണ് ചിത്രത്തിന് സായിക്ക് നൽകിയതെന്നാണ് അദ്ദേഹം പറഞ്ഞത്. "സായിക്ക് 'ബൾട്ടി'ക്ക് നൽകുന്ന പ്രതിഫലം 2 കോടിക്ക് മുകളിലാണ്, മലയാള സിനിമ ഒരു സംഗീത സംവിധായകന് നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്," അദ്ദേഹം പറഞ്ഞു.
advertisement
3/6
Balti Composer Sai Abhyankkar
ഒരു പുതുമുഖത്തിന് ഇത്രയും വലിയ തുക നൽകാൻ തയ്യാറായതിന്റെ കാരണവും നിർമാതാവ് പങ്കുവെച്ചു. സായിക്ക് ജനപ്രീതിയും പ്രേക്ഷകരുമായി ബന്ധപ്പെടാനുള്ള കഴിവും തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. "ഇതൊരു ഉൾവിളിയാണ് എന്ന് ഞാൻ പറയും. ഒരാൾക്ക് കഴിവുണ്ടോ എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ സംഗീത ആൽബങ്ങൾക്ക് രണ്ടോ മൂന്നോ കോടിയിലധികം കാഴ്ച്ചക്കാർ ലഭിച്ചത് അതെന്നെ ബോധ്യപ്പെടുത്തി," അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
4/6
Balti Composer Sai Abhyankkar
‘സായ് ചെയ്താൽ സംഗതി ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് സംഗീതം ചെയ്യിപ്പിച്ചത്. ഈ സിനിമയിലെ ജാലക്കാരി എന്ന ഗാനം തമിഴ് നാട്ടിൽ ഇതിനോടകം തന്നെ വൈറലാണ്. സായ് അഭ്യങ്കറിന്റെ ആൽബം സോങ്ങുകൾക്കൊക്കെ മൂന്നു കോടിയ്ക്ക് മുകളിൽ കാഴ്ചക്കാരുണ്ട്. ബൾട്ടിക്ക് ഒപ്പിട്ട് നാലുമാസം കഴിഞ്ഞ് 14 തമിഴ് സിനിമകളും രണ്ടു തെലുങ്ക് സിനിമകളും അദ്ദേഹം ഒപ്പിട്ടു.’- സന്തോഷ് ടി കുരുവിള പറഞ്ഞു.
advertisement
5/6
Balti Composer Sai Abhyankkar
സായിയുടെ സിത്തിര പൂത്തിരി, കച്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറിയിരുന്നു. യൂട്യൂബിലും റെക്കോർഡ് വ്യൂസ് ആണ് ഈ ഗാനങ്ങൾ നേടിയെടുത്തത്. ഗായകരായ ടിപ്പുവും ഹരിണിയുമാണ് സായിയുടെ മാതാപിതാക്കൾ. നാലു വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന സായ് അഭ്യങ്കറിന്റെ സഹോദരി സായ് സ്മൃതിയും ഗായികയാണ്. അഭ്യങ്കറുടെ വൈറലായ രണ്ടു പാട്ടുകളിലും കൂടെ പാടിയിരിക്കുന്നത് സഹോദരി സായ് സ്മൃതിയാണ്.
advertisement
6/6
Balti malayalam movie
അതേസമയം, ഷെയ്ൻ നിഗത്തിന്റെ 25-ാമത്തെ ചിത്രമാണ് 'ബള്‍ട്ടി'. കേരളത്തിലെ പ്രേക്ഷകർക്കായി 60% മലയാളത്തിലും 40% തമിഴിലുമായി ഒരുക്കിയ ഈ ചിത്രം തമിഴ്‌നാട്ടിൽ പൂർണ്ണമായും തമിഴിലാണ് പ്രദർശിപ്പിക്കുന്നത്. തെലുങ്ക്, കന്നഡ മൊഴിമാറ്റ പതിപ്പുകൾ ഒക്ടോബർ 9ന് റിലീസ് ചെയ്യും.
advertisement
Weekly Love Horoscope December 1 to 7 |  ഈ ആഴ്ച മുഴുവനും നിങ്ങൾ തിരക്കിലായിരിക്കും; പ്രതീക്ഷ നഷ്ടപ്പെടുത്തരുത്: പ്രണയവാരഫലം അറിയാം
ഈ ആഴ്ച മുഴുവനും നിങ്ങൾ തിരക്കിലായിരിക്കും; പ്രതീക്ഷ നഷ്ടപ്പെടുത്തരുത്: പ്രണയവാരഫലം അറിയാം
  • മേടം രാശിക്കാർക്ക് പ്രണയത്തിൽ സമയം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടും

  • ഇടവം രാശിക്കാർക്ക് ഓഫീസ് പ്രണയം സാധ്യതയുള്ളത്

  • മിഥുനം രാശിക്കാർക്ക് ഈ ആഴ്ച ബന്ധങ്ങളിൽ അലച്ചിൽ ഉണ്ടാകും

View All
advertisement