'ഒരു വാഹനം, ഒറ്റ ഫാസ്ടാഗ്' പദ്ധതി? കെവൈസി നടപടി എങ്ങനെ പൂർത്തിയാക്കാം?

Last Updated:

ഫാസ്‌റ്റാഗ് കെവൈസി ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

2014-ലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 'ഒരു വാഹനം, ഒറ്റ ഫാസ്ടാഗ്' സംവിധാനം ആരംഭിച്ചത്. ഒരു വാഹനം ഒന്നിലധികം ഫാസ്ടാഗുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പല വാഹനങ്ങളുടെ ഉടമകൾ ഒരേ ഫാസ്‌ടാഗ് ഉപയോഗിക്കുന്നില്ലെന്നും അതുവഴി ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും ഉറപ്പാക്കുക കൂടിയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം.
ഇക്കാര്യത്തിൽ പുതിയൊരു അറിയിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. കെവൈസി (Know Your Customer) നടപടികൾ പൂർത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ജനുവരി 31-ന് ശേഷം ബാങ്കുകള്‍ റദ്ദാക്കുകയോ നിര്‍ജീവമാക്കുകയോ ചെയ്യുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ ഫാസ്‌റ്റാഗ് കെവൈസി (FASTag KYC) അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും അതിനായി ഏതൊക്കെ രേഖകൾ ആവശ്യമാണെന്നും വിശദമായി മനസിലാക്കാം.
ഫാസ്‌റ്റാഗ് കെവൈസി അപ്ഡേറ്റിന് ആവശ്യമായ രേഖകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർ​ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിങ്ങളുടെഫാസ്‌റ്റാഗ് കെവൈസി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് ഇനിപ്പറയുന്ന രേഖകൾ ആവശ്യമാണ്. ഐഡി പ്രൂഫ് വിലാസം സംബന്ധിച്ച തെളിവുകൾ എന്നിവയ്ക്ക് പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐഡി, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, എൻആർഇജിഎ ജോബ് കാർഡ് (സംസ്ഥാന സർക്കാരിലെ ഒരു ഉദ്യോഗസ്ഥൻ ഒപ്പിട്ടത്) എന്നിവയിൽ ഏതെങ്കിലും ഒന്നും, വാഹന ഉടമയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും.
advertisement
ഫാസ്‌റ്റാഗ് കെവൈസി ഓൺലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ഇതിനായി ആദ്യം ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (IHMCL) ഫാസ്‌ടാഗ് പോർട്ടൽ സന്ദർശിക്കുക. മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ശേഷം "മൈ പ്രൊഫൈൽ" എന്നതിൽ ക്ലിക്ക് ചെയ്യുക. 'KYC' ടാബിൽ ക്ലിക്ക് ചെയ്ത് കെവൈസി സ്റ്റാറ്റസ് പരിശോധിച്ച് "കസ്റ്റമർ ടൈപ്പ്" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ നിർബന്ധമായും പൂരിപ്പിക്കേണ്ട കാര്യങ്ങൾ ടൈപ്പ് ചെയ്ത് നൽകുക. ഇതിനായി മുകളിൽ സൂചിപ്പിച്ച രേഖകളും ആവശ്യമായി വന്നേക്കാം.
advertisement
ഫാസ്‌റ്റാഗ് കെവൈസി ഓഫ്‍ലൈനായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ഇതിനായി നിങ്ങൾക്ക് ഫാസ്ടാഗ് നൽകിയ ബാങ്കിന്റെ ഒരു ബ്രാഞ്ച് സന്ദർശിക്കുക. ബാങ്ക് നിങ്ങൾക്ക് നൽകുന്ന കെവൈസി അപ്‌ഡേറ്റ് ഫോം പൂരിപ്പിക്കുക. ഈ ഫോം പൂരിപ്പിക്കുന്നതിന് മുകളിൽ സൂചിപ്പിച്ച രേഖകളുടെ കോപ്പി ആവശ്യമാണ്. ഈ ഫോം സമർപ്പിച്ചാൽ, ബാങ്ക് കെവൈസി വിശദാംശങ്ങൾ പരിശോധിച്ച് നിങ്ങളുടെ ഫാസ്ടാഗ് അപ്ഡേറ്റ് ചെയ്യും.
ഫാസ്‌ടാഗുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ, ടോൾ ഫ്രീ ഹെൽപ്പ്‌ലൈൻ നമ്പറായ 1033-ൽ വിളിക്കാം. മിക്ക ടോൾ പ്ലാസകളിലും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഫാസ്‌ടാഗുകൾ ലഭ്യമാണ്. ഫാസ്ടാഗ് ലഭിച്ചതിന് ശേഷം, അത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് അതിൽ ആവശ്യമായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കാം. ഏറ്റവും കുറഞ്ഞ ഫാസ്‌ടാഗ് റീചാർജ് തുക 100 രൂപയും പരമാവധി റീചാർജ് തുക ഒരു ലക്ഷം രൂപയുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
'ഒരു വാഹനം, ഒറ്റ ഫാസ്ടാഗ്' പദ്ധതി? കെവൈസി നടപടി എങ്ങനെ പൂർത്തിയാക്കാം?
Next Article
advertisement
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
Thalaivar 173 | തലൈവർ 173ൽ നിന്നും സുന്ദർ സി. പിൻവാങ്ങി; രജനീകാന്ത്, കമൽ ഹാസൻ ചിത്രം ഇനി ആര് സംവിധാനം ചെയ്യും?
  • സുന്ദർ സി. അപ്രതീക്ഷിതവും ഒഴിവാക്കാനാവാത്തതുമായ സാഹചര്യങ്ങൾ കാരണം തലൈവർ 173ൽ നിന്ന് പിന്മാറി.

  • രജനീകാന്ത്, കമൽ ഹാസൻ എന്നിവർ ഒന്നിച്ചഭിനയിക്കുന്ന തലൈവർ 173, 2027 പൊങ്കലിൽ റിലീസ് ചെയ്യും.

  • ജയിലർ 2 ലും രജനീകാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യനായി തിരിച്ചെത്തും, അനിരുദ്ധ് രവിചന്ദർ സംഗീതം.

View All
advertisement