നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ സംശയം; മൂക്കറ്റം കുടിച്ച് വീട്ടിലെത്തിയ ബിനോയ് ക്രൂരകൃത്യം നടത്തിയത് ഇങ്ങനെ

  സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയതിന് പിന്നിൽ സംശയം; മൂക്കറ്റം കുടിച്ച് വീട്ടിലെത്തിയ ബിനോയ് ക്രൂരകൃത്യം നടത്തിയത് ഇങ്ങനെ

  മൂന്ന് ലക്ഷത്തിന്റെ ലോൺ പാസായതിന്റെ സന്തോഷത്തിൽ ഒരു ലിറ്റർ മദ്യം അകത്താക്കിയ ശേഷമായിരുന്നു വൈകിട്ടോടെ വീട്ടിലെത്തിയത്. ഈ സമയം സിന്ധു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. സംശയം തോന്നി ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയിമില്ലാത്ത നമ്പർ കണ്ടു. ഇതേ ചൊല്ലിയുള്ള വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

  സിന്ധു, ബിനോയ്

  സിന്ധു, ബിനോയ്

  • Share this:
   ഇടുക്കി പണിക്കന്‍കുടിയില്‍ അയൽവാസിയായ കാമുകി സിന്ധുവിനെ ബിനോയി കൊലപ്പെടുത്തിയതിന് പിന്നിൽ സംശയരോഗം. മൂക്കറ്റം കുടിച്ച് വീട്ടിലെത്തിയ ബിനോയ് ക്രൂരമായാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ബിനോയ് പൊലീസിനോട് നടന്ന സംഭവം വിവരിച്ചു.

   ഓഗസ്റ്റ് 11ന് ചെറുതോണിയിലെ പിന്നോക്ക വികസന ബാങ്കിൽ വായ്പക്കായി ബിനോയ് പോയിരുന്നു. മൂന്ന് ലക്ഷത്തിന്റെ ലോൺ പാസായതിന്റെ സന്തോഷത്തിൽ ഒരു ലിറ്റർ മദ്യം അകത്താക്കിയ ശേഷമായിരുന്നു വൈകിട്ടോടെ വീട്ടിലെത്തിയത്. ഈ സമയം സിന്ധു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. സംശയം തോന്നി ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ പരിചയിമില്ലാത്ത നമ്പർ കണ്ടു. ഇതേ ചൊല്ലിയുള്ള വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.

   ബിനോയിയുടെ വാക്കുകൾ ഇങ്ങനെ- ''ഇടതുകൈ കൊണ്ട് സിന്ധുവിന്റെ കഴുത്തില്‍ മുറുക്കി പിടിച്ചു. അവശയായെന്ന് തോന്നിയപ്പോള്‍ മുറ്റത്തേക്ക് തള്ളിയിട്ടു. കമിഴ്ന്നാണ് സിന്ധു വീണത്. അനക്കമില്ലായിരുന്നു. അപ്പോള്‍ തോന്നിയത് മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കാനാണ്. മണ്ണെണ്ണ ദേഹത്തൊഴിച്ച്‌ തീകൊളുത്തിയപ്പോള്‍ നിലവിളിച്ചു. ഉടന്‍ വെള്ളം എടുത്തുകൊണ്ടുവന്ന് തീ കെടുത്തി. ചുരിദാറിന്റെ ടോപ്പ് ഊരിക്കളയുകയും ചെയ്തു. എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ബോട്ടത്തിന്റെ അടിഭാഗത്ത് അറിയാതെ ചവിട്ടിപ്പിടിച്ചിരുന്നതിനാല്‍ ഊരിപ്പോയി. പിന്നെ അവിടെത്തന്നെ കിടത്തി. എന്നിട്ട് കുഴിയെടുത്തു. പിന്നെ മൃതദ്ദേഹം കുഴിയിലിറക്കി മൂടി, അടുക്കള പൂര്‍വ്വസ്ഥിതിയിലാക്കി. കുഴിയിലിറക്കിയപ്പോള്‍ സിന്ധുവിന് ജീവനുണ്ടോ ഇല്ലയോ എന്നുള്ള കാര്യം പോലും പരിശോധിച്ചില്ല.''

   പൊലീസിൽ പരാതി നൽകിയത് സിന്ധുവിന്റെ അമ്മ

   ഓഗസ്റ്റ് 15 ന് സിന്ധുവിന്റെ അമ്മ മകളെ കാണാനില്ലെന്ന് കാണിച്ച്‌ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയതുമുതല്‍ ഒപ്പം താമസിച്ചിരുന്ന ബിനോയി പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. സിന്ധുവിനെ അന്വേഷിച്ചപ്പോള്‍ അവള്‍ ഇഷ്ടമുള്ള ആരൂടെയെങ്കിലും പിന്നാലെ പോയിട്ടുണ്ടാവുമെന്നായി ബിനോയി സിന്ധുവിന്റെ അമ്മ കുഞ്ഞുമോളോട് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയതിനാലാണ് കുഞ്ഞുമോള്‍ നേരെ വെള്ളത്തൂവല്‍ പൊലീസ്റ്റേഷനിലെത്തി പരാതി നല്‍കിയത്. വിശദമായ മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയും വൈകുന്നേരത്തോടെ ബിനോയിയുടെ വീട്ടിലെത്തി അന്വേഷിക്കുകയും ചെയ്തു. ഈ സമയം ബിനോയ് സ്ഥലത്തില്ലായിരുന്നു.

   പൊലീസ് സംഘം സ്റ്റേഷനില്‍ മടങ്ങിയെത്തിയപ്പോള്‍ ഉദ്യോഗസ്ഥരില്‍ ഒരാളുടെ ഫോണിലേക്ക് ബിനോയിവിളിച്ചു. സാര്‍ വന്നിരുന്നല്ലെ..ഞാന്‍ സാധനങ്ങള്‍ വാങ്ങാന്‍ സിറ്റിക്കുപോയതാ....എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. പിറ്റേന്ന് സ്റ്റേഷനിലെത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചപ്പോള്‍ എത്താമെന്ന് ഉറപ്പും നല്‍കിയാണ് ഫോൺ വെച്ചത്. എന്നാൽ പിറ്റേന്ന് ബിനോയ് പറഞ്ഞ സമയത്ത് സ്റ്റേഷനില്‍ എത്തിയില്ല. അന്വേഷിച്ചപ്പോള്‍ നാടുവിട്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

   ഒളിവിൽ പോയശേഷം മൂൻകൂർ ജാമ്യത്തിന് ശ്രമിച്ചു

   11 ന് രാത്രി കൊലയ്ക്കുശേഷം സുഹൃത്ത് മധുവിനെ കാണാന്‍ നെടുങ്കണ്ടത്തേക്കായിരുന്നു ആദ്യ യാത്ര. പിന്നെ പാലക്കാട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പലതവണയെത്തി. ഇതിനിടയില്‍ അഭിഭാഷകനെ കാണുന്നതിനും മുന്‍കൂര്‍ ജാമ്യം നേടുന്നതിനും ശ്രമിച്ചു. പണം മുന്‍കൂര്‍ കിട്ടാതെ കേസില്‍ ഇടപെടില്ലന്ന് അഭിഭാഷകന്‍ വ്യക്തമാക്കിയതോടെ ബിനോയ് പണത്തിനായി നെട്ടോട്ടമായി. ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് പൊലീസ് വിലക്കേര്‍പ്പെടുത്തിയതോടെ രഹസ്യമായി സൂക്ഷിച്ചിരുന്ന ഏലക്ക വില്‍ക്കുന്നതിനായി ഇയാളുടെ നീക്കം. ഇതിനായി രണ്ടുദിവസം മുമ്ബ് പണിക്കന്‍കുടിയിലേക്ക് യാത്ര തിരിച്ചെങ്കിലും പൊലീസ് പിടിയിലാവുമെന്ന് ഭയന്ന് തൃശൂരിലേക്ക് തിരിച്ചുപോയി. തുടര്‍ന്ന് രണ്ടുംകല്‍പ്പിച്ച്‌ കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ നാട്ടിലേക്ക് വണ്ടികയറി. പെരിഞ്ചാംകുട്ടിയിലെത്തി ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.

   മൃതദേഹം കണ്ടെടുത്തത് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ

   വെള്ളിയാഴ്ചയാണ് സിന്ധുവിന്റെ മൃതദ്ദേഹം ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ അടുപ്പിനു താഴെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെടുത്തത്. വാരിയെല്ലുകള്‍ പലതും ഒടിഞ്ഞും നട്ടെല്ലിന് പൊട്ടലേറ്റ നിലയിലും ആയിരുന്നു ജഡം കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച പൊലീസ് നായയെ എത്തിച്ച്‌ പരിശോധന നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഫോറന്‍സിക് വിഭാഗവും വിശദമായ പരിശോധന നടത്തിയിരുന്നു.

   അടുപ്പിന് സമീപത്ത് ഭിത്തിയില്‍ രക്ത തുള്ളികള്‍ ഉണങ്ങിയ പാടുകൾ കണ്ടിരുന്നു. വിശദമായ പരിശോധനയില്‍ ഇത് മനുഷ്യരക്തമല്ലന്ന് സ്ഥിരീകരിച്ചു. കുഴിമൂടി അടുപ്പുംതറ പൂര്‍വ്വരൂപത്തിലാക്കി,ചാണകവും ചാരവും കൂട്ടിമെഴുകി. അടുപ്പില്‍ ഭക്ഷണം പാകം ചെയ്തുതുടങ്ങിയതോടെ തറ ഏതാണ്ട് പൂര്‍വ്വരൂപത്തിലായിരുന്നു. ഇതാണ് പൊലീസ് സംഘത്തിന് സംശയം തോന്നാതിരുന്നതിന് കാരണം.
   Published by:Rajesh V
   First published: