Explained | വന്ദേഭാരതും അമൃത് ഭാരതും തമ്മിലുള്ള വ്യത്യാസമെന്ത്?

Last Updated:

പുതിയതായി അവതരിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ട്രെയിനിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം

വന്ദേ ഭാരത്-അമൃത് ഭാരത്
വന്ദേ ഭാരത്-അമൃത് ഭാരത്
അടിമുടി നവീകരണത്തിന്‍റെ പാതയിലാണ് ഇന്ത്യൻ റെയിൽവേ. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ റെയിൽവേ സ്റ്റേഷനുകളും വേഗതയും സുരക്ഷയും ഉറപ്പാക്കുന്ന വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകൾ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്നു. ഇപ്പോഴിതാ അമൃത് ഭാരത് എന്ന പേരിൽ പുതിയ തരം ട്രെയിനും റെയിൽവേ അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ നിർവഹിച്ചു.
പുതിയതായി അവതരിപ്പിക്കുന്ന അമൃത് ഭാരത് ട്രെയിൻ രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് ട്രെയിനിൽനിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം...
അമൃത് ഭാരത് ട്രെയിൻ
നോ-ഫ്രില്ലുകളില്ലാത്ത സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് സർവീസിന് കീഴിലാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ദീർഘദൂര സർവീസ് നോൺ എസി സ്ലീപ്പർ, അൺറിസർവ്ഡ് ക്ലാസ് സർവീസാണ്. സാധാരണയായി രാത്രി സമയങ്ങളിലായിരിക്കും ഈ ട്രെയിനുകൾ സഞ്ചരിക്കുക. 800 കിലോമീറ്ററിലധികം ദൂരത്തിലോ 10 മണിക്കൂറിലെ സമയപരിധിയിലോ സ്ഥിതി ചെയ്യുന്ന രാജ്യത്തെ നഗരങ്ങൾക്കിടയിലുള്ള സർവീസായിരിക്കും അമൃത് ഭാരത് എക്സ്പ്രസ്.
advertisement
വളരെ ഉയർന്ന വേഗതയിൽ ഓടാൻ പ്രാപ്തമായ പുഷ്പുൾ ട്രെയിനുകളാണ് അമൃത് ഭാരത്. ട്രെയിൻ പുറപ്പെട്ട ഉടൻ തന്നെ വേഗത ആർജിക്കാൻ കഴിയും. നിലവിലെ സാഹചര്യത്തിൽ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 110-130 കിലോമീറ്ററായിരിക്കും.
ഷോക്കുകളുടെ സാധ്യത ഇല്ലാതാക്കുന്ന സെമി-പെർമനന്റ് കപ്ലറുകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ സീറ്റിനും സമീപം ചാർജിംഗ് പോയിന്റുകൾ നൽകിയിട്ടുണ്ട്. വികലാംഗർക്കായി വിശാലമായ വാതിലുകളും റാമ്പുകളുള്ള പ്രത്യേക ടോയ്‌ലറ്റുകളും നിർമ്മിച്ചിട്ടുണ്ട്. 22 കോച്ചുകളുള്ള ട്രെയിനിൽ 1800 പേർക്ക് യാത്ര ചെയ്യാം.
advertisement
വന്ദേ ഭാരത് എക്സ്പ്രസ്
വന്ദേ ഭാരത് എക്സ്പ്രസ് ഇടത്തരം ദൂരങ്ങളിലുള്ള രണ്ടു നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന അതിവേഗ ശതാബ്ദി എക്സ്പ്രസ് ശ്രേണിയിൽപ്പെടുന്ന ട്രെയിനുകളാണ്. വന്ദേ ഭാരത് പകൽ സമയത്ത് ഓടുന്നു. അവ 10 മണിക്കൂറിലെ താഴെ ദൂരപരിധിയിലുള്ള രണ്ടു നഗരങ്ങൾക്കിടയിലാണ് സർവീസ് നടത്തുന്നത്. സെമി ഹൈസ്പീഡ് നിലവാരത്തിലാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗത. ഡൽഹി-ഭോപ്പാൽ റൂട്ടിൽ വേഗത മണിക്കൂറിൽ 160 കിലോമീറ്ററിലും മറ്റുള്ള റൂട്ടുകളിൽ വന്ദേഭാരത് വേഗത മണിക്കൂറിൽ 110 മുതൽ 130 കിമീ വരെയുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ആദ്യ സർവീസ് 2019 ഫെബ്രുവരി 15-ന് ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained | വന്ദേഭാരതും അമൃത് ഭാരതും തമ്മിലുള്ള വ്യത്യാസമെന്ത്?
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement