Explained: കോവിഡും സിടി സ്കാനും; രോഗം സ്ഥിരീകരിച്ചവർ എപ്പോഴാണ് സിടി സ്കാൻ ചെയ്യേണ്ടത്?
Last Updated:
എക്സ് റേയിലൂടെ രോഗാവസ്ഥ തീവ്രമാണെന്ന് കണ്ടെത്തിയാൽ ശ്വാസകോശത്തിന്റെ ത്രിമാന ചിത്രം ലഭിക്കുന്നതിനായി ഡോക്ടർമാർ സി ടി സ്കാൻ നിർദ്ദേശിക്കുന്നു. അതിലൂടെ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയും അതിനനുസരിച്ച് ചികിത്സ എന്താകണമെന്ന് തീരുമാനിക്കാൻ ഡോക്റ്റർമാർക്ക് കഴിയുകയും ചെയ്യുന്നു.
കോവിഡ് 19 രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ ആശുപത്രികളിൽ മാത്രമല്ല റേഡിയോളജി ലാബുകളിലും ആളുകളുടെ തിരക്കാണ്. സി ടി സ്കാൻ എടുക്കാൻ വരുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിരിക്കുന്നു. ഡോക്ടറുടെ ഉപദേശപ്രകാരവും അല്ലാതെയും രോഗികൾ സി ടി സ്കാനിങ്ങിനായി ലാബുകളിൽ എത്തുന്ന സാഹചര്യമാണ് ഉള്ളത്. എല്ലാവർക്കും സി ടി സ്കാനിന്റെ ആവശ്യമുണ്ടോ? ചികിത്സ എന്താകണമെന്ന് നിർണയിക്കുന്നതിൽ സി ടി സ്കാനിന് എത്രത്തോളം പങ്കുണ്ട്? എത്ര ദിവസത്തെ ഇടവേളയിലാണ് സി ടി സ്കാൻ പരിശോധനകൾ നടത്തേണ്ടത്? അതുകൊണ്ട് എന്തെങ്കിലും ദോഷഫലങ്ങൾ ഉണ്ടോ? ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് പലരുടെയും മനസിലുള്ളത്. സിടി സ്കാനുമായി ബന്ധപ്പെട്ട പൊതുവായ ചില സംശയങ്ങൾക്ക് ഇവിടെ ഉത്തരം നൽകിയിരിക്കുന്നു.
എല്ലാ കോവിഡ് രോഗികളും സി ടി സ്കാൻ ചെയ്യേണ്ടതുണ്ടോ?
വേണ്ട. ഓക്സിജൻ പൂരിതനില 94 ശതമാനത്തിൽ കുറയുന്നവരോ ശ്വസനനിരക്ക് മിനിറ്റിൽ 24ന് മുകളിൽ ഉള്ളവരോ ഏഴ് ദിവസത്തിൽ കൂടുതലായി പനിയോ ചുമയോ ശ്വാസതടസമോ ഉള്ളവരോ ആണ് സി ടി സ്കാനിങിന് വിധേയരാകേണ്ടത്.
സി ടി സ്കാനിനേക്കാൾ സുരക്ഷിതം എക്സ് റേ ആണോ?
അതെ. സി ടി സ്കാനിങ്ങിന്റെ സമയത്ത് ശരീരം കൂടുതൽ റേഡിയേഷന് വിധേയമാകുന്നുണ്ട്. അത് മറ്റു രോഗങ്ങൾക്ക് കാരണമായേക്കാം. വിവിധതരം സിടി സ്കാനുകൾ ഉണ്ട്. കോവിഡ് രോഗികൾക്ക് പൊതുവെ നിർദ്ദേശിക്കുന്നത് ഹൈ റെസൊല്യൂഷൻ കംപ്യൂട്ടഡ് ടോമോഗ്രഫി അഥവാ എച്ച് ആർ സി ടി സ്കാൻ ആണ്. നെഞ്ചിന്റെ എക്സ് റേ എടുക്കുന്നതിനേക്കാൾ 50 മുതൽ 100 മടങ്ങ് റേഡിയേഷൻ കൂടുതലാണ് എച്ച് ആർ സി ടി സ്കാനിങിന്.
advertisement
എങ്കിൽ എന്തുകൊണ്ടാണ് സി ടി സ്കാൻ നിർദ്ദേശിക്കുന്നത്?
എക്സ് റേയിൽ ശ്വാസകോശത്തിന്റെ ദ്വിമാന ചിത്രമാണ് കാണാൻ കഴിയുക. അതിലൂടെ അണുബാധയുടെ തീവ്രതയെക്കുറിച്ച് അറിയാൻ കഴിയും. അവ ഗൗരവം കുറഞ്ഞതാണെങ്കിൽ സി ടി സ്കാൻ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ, എക്സ് റേയിലൂടെ രോഗാവസ്ഥ തീവ്രമാണെന്ന് കണ്ടെത്തിയാൽ ശ്വാസകോശത്തിന്റെ ത്രിമാന ചിത്രം ലഭിക്കുന്നതിനായി ഡോക്ടർമാർ സി ടി സ്കാൻ നിർദ്ദേശിക്കുന്നു. അതിലൂടെ രോഗത്തിന്റെ തീവ്രതയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുകയും അതിനനുസരിച്ച് ചികിത്സ എന്താകണമെന്ന് തീരുമാനിക്കാൻ ഡോക്റ്റർമാർക്ക് കഴിയുകയും ചെയ്യുന്നു.
advertisement
എന്താണ് സി ടി എസ് എസ്?
സി ടി സ്കാൻ സിവിയറിറ്റി സ്കോർ അഥവാ രോഗാവസ്ഥയുടെ തീവ്രത എത്രത്തോളമാണെന്ന് മനസിലാക്കുന്നതിനുള്ള സ്കോർ ആണിത്. ശ്വാസകോശത്തിന്റെ ഏത് ഭാഗമാണ് രോഗബാധയ്ക്ക് വിധേയമായിട്ടുള്ളത് എന്ന് ഈ സ്കോറിലൂടെ മനസിലാക്കാൻ കഴിയും. വലതു ശ്വാസകോശത്തിൽ 3 ലോബുകളും ഇടതു ശ്വാസകോശത്തിൽ 2 ലോബുകളുമാണ് ഉള്ളത്. ഈ അഞ്ച് ലോബുകൾക്കും സ്കാനിങ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ അഞ്ച് വരെ സ്കോർ നൽകുന്നു. ഓരോ സ്കോറും സൂചിപ്പിക്കുന്നത് എന്തെന്ന് നോക്കാം.
advertisement
സ്കോർ 1: ലോബുകളിലെ രോഗബാധ 5 ശതമാനത്തിൽ കുറവാണ്
സ്കോർ 2: ലോബുകളിലെ രോഗബാധ 5 മുതൽ 25 ശതമാനം വരെയാണ്
സ്കോർ 3: ലോബുകളിലെ രോഗബാധ 26 മുതൽ 50 ശതമാനം വരെയാണ്
സ്കോർ 4: ലോബുകളിലെ രോഗബാധ 51 മുതൽ 75 ശതമാനം വരെയാണ്
സ്കോർ 2: ലോബുകളിലെ രോഗബാധ 76 ശതമാനത്തിന് മുകളിലാണ്
ഈ വ്യക്തിഗത സ്കോറുകളുടെ ആകെത്തുക കണ്ടെത്തിയാണ് അന്തിമമായ സ്കോർ കണക്കാക്കുക. ആകെ സ്കോർ 25 ആയിരിക്കും. സ്കോർ ഒന്നിനും എട്ടിനും ഇടയിലാണെങ്കിൽ നേരിയ അണുബാധ; ഒമ്പതിനും പതിനഞ്ചിനും ഇടയിലാണെങ്കിൽ ഇടത്തരം അണുബാധ; 15-ന് മുകളിലാണെങ്കിൽ തീവ്ര അണുബാധ എന്നിങ്ങനെയാണ് രോഗത്തിന്റെ ഗുരുതരാവസ്ഥ കണക്കാക്കുക. ഈ സ്കോറിനെ നാല് കൊണ്ട് ഗുണിച്ചാൽ രോഗബാധ ശ്വാസകോശത്തെ ആകെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് അറിയാൻ കഴിയും. ഉദാഹരണത്തിന് ഈ സ്കോർ 25 ആണെങ്കിൽ രോഗം ശ്വാസകോശത്തിന്റെ 60 ശതമാനത്തെയും ബാധിച്ചുകഴിഞ്ഞു എന്നർത്ഥം.
advertisement
എന്താണ് കൊറാഡ്സ് (C O R A D S) സ്കോർ?
കോവിഡ് 19 റിപ്പോർട്ടിങ് ആൻഡ് ഡാറ്റ സിസ്റ്റം സ്കോർ എന്നതിന്റെ ചുരുക്കെഴുത്താണ് കൊറാഡ്സ് സ്കോർ. കോവിഡ് മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന അണുബാധയുടെ തീവ്രത കണക്കാക്കുന്നതിന് വേണ്ടിയുള്ള സ്കോർ ആണിത്. ഒന്നിനും ആറിനും ഇടയിലായാണ് ഈ സ്കോർ കണക്കാക്കുന്നത്. ഓരോ സ്കോറും സൂചിപ്പിക്കുന്നത് എന്തെന്ന് നോക്കാം.
സ്കോർ 1: കോവിഡ് നെഗറ്റീവ് അഥവാ ശ്വാസകോശം സാധാരണഗതിയിൽ പ്രവർത്തിക്കുന്നു
സ്കോർ 2-4: ശ്വാസകോശത്തെ വൈറസ് ബാധിച്ചതായി സംശയിക്കുന്നു
advertisement
സ്കോർ 5: കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്നു
സ്കോർ 6: ഗുരുതരമായ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
സി ടി സ്കാൻ ആവർത്തിക്കാൻ നിർദ്ദേശിക്കുന്നത് എപ്പോൾ?
നിലവിലെ ചികിത്സ മൂലം ആരോഗ്യം മെച്ചപ്പെടുന്നില്ലെങ്കിലോ രോഗലക്ഷണങ്ങൾ വഷളാകുന്നുണ്ടെങ്കിലോ വീണ്ടും സി ടി സ്കാൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കും. എന്നാൽ, രോഗി ചികിത്സയോട് പ്രതികരിക്കുകയോ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിൽ സ്ഥിരത കാണിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സി ടി സ്കാൻ ആവർത്തിക്കേണ്ട കാര്യമില്ല.
സി ടി സ്കോറും ഓക്സിജൻ പൂരിതനിലയും തമ്മിലുള്ള ബന്ധമെന്താണ്?
സി ടി സ്കോർ കൂടുതലായാൽ അതിനർത്ഥം ശ്വാസകോശത്തെ രോഗം കൂടുതലായി ബാധിക്കുന്നു എന്നാണ്. അത് ഓക്സിജൻ പൂരിതനില കുറയുന്നതിന് കാരണമാകും.
advertisement
സി ടി സ്കോർ കുറവാണെങ്കിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമുണ്ടോ?
ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ പ്രധാനമായും രോഗലക്ഷണങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. അല്ലാതെ അതും സി ടി സ്കോറുമായി ബന്ധമൊന്നുമില്ല. രോഗലക്ഷണങ്ങൾ കൂടുകയും ഓക്സിജൻ പൂരിതനില 94 ശതമാനത്തിൽ കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ സി ടി സ്കോർ കുറവാണെങ്കിലും രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. അതുപോലെ ഓക്സിജൻ പൂരിതനില സാധാരണവും സി ടി സ്കോർ കൂടുതലും ആണെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട കാര്യമില്ല.
Keywords: Covid 19, CT Scan, Lungs, Infection in Lungs, Covid Treatment, X-Ray, കോവിഡ് 19, സി ടി സ്കാൻ, ശ്വാസകോശം, ശ്വാസകോശ അണുബാധ, കോവിഡ് ചികിത്സ, എക്സ് റേ
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 08, 2021 5:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കോവിഡും സിടി സ്കാനും; രോഗം സ്ഥിരീകരിച്ചവർ എപ്പോഴാണ് സിടി സ്കാൻ ചെയ്യേണ്ടത്?