എന്തുകൊണ്ട് സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയ് പാട്ട് പാടി? ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലിയിലെ ഗാനം

Last Updated:

എന്തുകൊണ്ട് സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയ് പാടുന്നു എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്

പ്രിൻസ് ആൻഡ് ഫാമിലി
പ്രിൻസ് ആൻഡ് ഫാമിലി
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പുതുമുഖ സംവിധായകൻ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 150-ാമത് ചിത്രം 'പ്രിൻസ് ആന്റ് ഫാമിലി'യിലെ മായുന്നല്ലോ... എന്നു തുടങ്ങുന്ന പുതിയ പാട്ട് റിലീസ് ചെയ്തു. മെയ് 9ന് തിയെറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഗാനമാലപിച്ചത് ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ജനപ്രിയ സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയാണ്. സംഗീതം ഒരുക്കിയത് നവാഗതനായ സനൽ ദേവ്. ടിറ്റൊ പി. തങ്കച്ചൻ വരികൾ രചിച്ചിരിക്കുന്നു.
എന്തുകൊണ്ട് സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയ് പാടുന്നു എന്ന ദിലീപിന്റെ ഒരു വിവരണത്തോടെയാണ് പാട്ട് ആരംഭിക്കുന്നത്. പ്രിൻസ് എന്ന നായകന്റെ ഇമോഷൻസ്, ഫീലിംഗ്സ് ഒക്കെ ഈ പാട്ടിലൂടെയാണ് പ്രേക്ഷകരിൽ എത്തും. അതുകൊണ്ടുതന്നെ ഈ പാട്ട് പാടുന്നത് ആരാവണം എന്നുള്ള തീരുമാനത്തിൽ ഒടുവിൽ എത്തിയത് ജെയ്‌ക്സിലാണ്.
പ്രിൻസ് ആൻഡ് ഫാമിലി തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിനായി നീണ്ട ഇടവേളക്കുശേഷം ദിലീപിനു വേണ്ടി അഫ്സൽ പാടിയ പാട്ട് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്.
advertisement
ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. 'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ', 'നെയ്മർ', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.
advertisement
മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങി ദിലീപിന്റെ എല്ലാ കുടുംബചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. കുടുംബബന്ധത്തിന്റെ കഥ പറയുന്ന സിനിമകളോട് ദിലീപിന് ഒരു പ്രത്യേക താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രമായിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ കുടുംബ ചിത്രമായ 'പ്രിൻസ് ആൻഡ് ഫാമിലി' പിറന്നു.
മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള 'പ്രിൻസ് ആൻഡ് ഫാമിലി'. വിഷുവിന് ശേഷമെത്തുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
advertisement
ചിത്രത്തിൽ ദിലീപിനോടൊപ്പം അനുജന്മാരായി ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റർ- സാഗർ ദാസ്, സൗണ്ട് മിക്സ്- എം.ആർ. രാജകൃഷ്ണൻ, കോ-പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, പ്രൊഡക്ഷൻ-ഇൻ-ചാർജ്- അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, ആർട്ട്- അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം- സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, കോറിയോഗ്രഫി- പ്രസന്ന, ജിഷ്ണു; ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രമോഷൻസ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്, വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്തുകൊണ്ട് സംഗീതസംവിധായകനായ ജെയ്ക്സ് ബിജോയ് പാട്ട് പാടി? ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലിയിലെ ഗാനം
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement