കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ തുടരുകയാണെന്ന് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
2021 ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.
Also Read- നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരം; ചികിത്സ ECMO സഹായത്തിൽ പുരോഗമിക്കുന്നു
രക്തത്തിലെ ഓക്സിജന്റെ അളവും രക്തസമ്മർദ്ദവും മാറ്റിമില്ലാതെ തുടരുന്നുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor innocent, Innocent, Innocent actor