2026ലെ പ്രവചനങ്ങൾ: പുടിന്റെ പതനം മുതൽ തേനീച്ചകൾ പരത്തുന്ന രോഗങ്ങൾ വരെ; ലോകത്തെ കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന മാറ്റങ്ങളോ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ, പ്രശസ്ത പ്രവാചകരായ ബാബ വംഗ, നോസ്ട്രഡാമസ്, അതോസ് സലോമി എന്നിവരുടെ 2026നെ കുറിച്ചുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്
advertisement
പുതുവർഷത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുമ്പോൾ, പ്രശസ്ത പ്രവാചകരായ ബാബ വംഗ, നോസ്ട്രഡാമസ്, അതോസ് സലോമി എന്നിവരുടെ 2026നെ കുറിച്ചുള്ള പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. പ്രത്യാശയും ഭീതിയും ഒരുപോലെ നൽകുന്നതാണ് ഈ പ്രവചനങ്ങൾ. 2026-ലേക്ക് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആ പ്രവചനങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.
advertisement
advertisement
advertisement
ബാബ വംഗയുടെ പ്രവചനങ്ങളിൽ പ്രകൃതി ദുരന്തങ്ങളും ഉൾപ്പെടുന്നു. ഭൂമിയുടെ എട്ട് മുതൽ 10 ശതമാനം വരെ ഭൂകമ്പങ്ങൾ, സുനാമികൾ, വെള്ളപ്പൊക്കങ്ങൾ, അഗ്നിപർവത സ്‌ഫോടനങ്ങൾ എന്നിവ ബാധിക്കാൻ ഇടയുണ്ടെന്ന് ബാബ വംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകമെമ്പാടും കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങൾ പതിവായി സംഭവിക്കുന്നതിനാൽ ആളുകൾ ഇത്തരം പ്രവചനങ്ങൾ ശ്രദ്ധിക്കാറുണ്ട്.
advertisement
advertisement
advertisement
ഒരു പ്രശസ്തനായ വ്യക്തി ഇടിമിന്നലേറ്റ് വീഴുമെന്ന് അദ്ദേഹം പറയുന്നു. രാഷ്ട്രീയപരമായി വളരെയധികം സ്വാധീനമുള്ള ഒരു വ്യക്തിയോ അല്ലെങ്കിൽ സെലിബ്രിറ്റിയുടെയോ പെട്ടെന്നുള്ളതും ഞെട്ടിപ്പിക്കുന്നതുമായ അന്ത്യം സംഭവിക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിക്കാൻ ഇത് ഇടയാക്കി. നോസ്ട്രഡാമസിന്റെ 2026നെക്കുറിച്ചുള്ള ഏറ്റവും വിചിത്രമായ പ്രവചനങ്ങളിലൊന്ന് തേനീച്ചകൾ പരത്തുന്ന പകർച്ചവ്യാധിയാണ്.
advertisement
advertisement
ലിവിംഗ് നോസ്ട്രഡാമസ് എന്ന് അറിയപ്പെടുന്ന ബ്രസീലിയൻ പ്രവാചകയായ ആതോസ് സലോമിയുടെയും പ്രവചനങ്ങൾ ശ്രദ്ധ നേടുന്നുണ്ട്. ആർട്ടിക് പ്രദേശത്ത് നാറ്റോയും റഷ്യയും തമ്മിൽ നേരിട്ട് സൈനിക ഏറ്റുമുട്ടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. വലിയ തോതിൽ മഞ്ഞുരുകുമെന്നും കാലാവസ്ഥാ വ്യതിയാനം മൂലം പുതിയ കപ്പൽ പാതകൾ തുറക്കപ്പെടുമെന്നും അദ്ദേഹം പറയുന്നു.
advertisement
ആഗോള ധനകാര്യ മേഖലയിൽ സുപ്രധാന മാറ്റങ്ങൾ സംഭവിക്കുമെന്നും സലോമി മുൻകൂട്ടി പ്രവചിക്കുന്നു. സൗദി അറേബ്യ യുഎസ് ഡോളറിൽ നിന്ന് അകന്ന് ബ്രിക്‌സ് സഖ്യം വികസിപ്പിച്ച് അതിനെ നയിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഇത് ലോക സാമ്പത്തിക ക്രമം പുനർനിർമിക്കുമെന്നും അമേരിക്കയുടെ സാമ്പത്തിക മേഖലയിലെ ആധിപത്യം ദുർബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
advertisement










