AMMA | അമ്മ തെരഞ്ഞെടുപ്പ്; മത്സരരംഗത്തു നിന്നും നടൻ ജഗദീഷ് പിന്മാറുന്നു

Last Updated:

വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നാണ് വിവരം

ജഗദീഷ്
ജഗദീഷ്
അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും നടൻ ജഗദീഷ് പിന്മാറുന്നു. ഇതേക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരുന്നു. വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നുമാണ് വിവരം. മോഹൻലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചെന്നും ജഗദീഷ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ വരാൻ സാധ്യത ഏറുന്നു. വർഷങ്ങളായി പുരുഷന്മാർ നേതൃത്വം നൽകിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തിൽ ആദ്യമാകും.
ഏഴ് വർഷത്തെ അസോസിയേഷൻ തലപ്പത്ത് തുടർന്ന ശേഷം മോഹൻലാൽ രാജിവച്ചതോടെ, നടന്മാരായ ജഗദീഷ്, ശ്വേത മേനോൻ തുടങ്ങി നാല് പേർ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സ് (അമ്മ) പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു. ആഗസ്റ്റിൽ തിരഞ്ഞെടുപ്പ് നടക്കും. കഴിഞ്ഞ വർഷം സിനിമയിലെ സ്ത്രീകൾക്കെതിരായ പീഡനങ്ങളും മോശം സമീപനങ്ങളും വെളിപ്പെടുത്തിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവച്ചിരുന്നു.
പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കാനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനൂപ് ചന്ദ്രൻ, ദേവൻ, അൻസിബ ഹസ്സൻ, രവീന്ദ്രൻ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം സമർപ്പിച്ചു. നിരവധി അഭിനേതാക്കൾ മത്സരിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ശ്വേത വിജയിച്ചാൽ, അസോസിയേഷന് ആദ്യത്തെ വനിതാ പ്രസിഡന്റ് ലഭിക്കും.
advertisement
2024 മുതൽ 2027 വരെയുള്ള കാലയളവിലേക്കുള്ള 16 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് 2024 സെപ്റ്റംബറിലാണ്. അന്നുമുതൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ നേതൃത്വം നൽകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻ്റുമാരായി ജയൻ ചേർത്തലയും ജഗദീഷും ജനറൽ സെക്രട്ടറിമാരായി സിദ്ദിഖും ജോയിൻ്റ് സെക്രട്ടറിമാരായി ബാബുരാജും തിരഞ്ഞെടുക്കപ്പെട്ടു. അൻസിബ, സരയു, വിനു മോഹൻ, ടിനി ടോം, അനന്യ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ടൊവിനോ തോമസ്, ജോമോൾ എന്നിവരായിരുന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
advertisement
Summary: Actor Jagadish to back off from AMMA elections to make way for a female candidate. Shwetha Menon is reportedly contesting for the post and likely to become the first ever female president for the film fraternity
മലയാളം വാർത്തകൾ/ വാർത്ത/Film/
AMMA | അമ്മ തെരഞ്ഞെടുപ്പ്; മത്സരരംഗത്തു നിന്നും നടൻ ജഗദീഷ് പിന്മാറുന്നു
Next Article
advertisement
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
എൽ ഡി എഫ് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട്
  • പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ 2 ന് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കും.

  • സമ്മേളനത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേഷും പങ്കെടുക്കും.

  • പലസ്തീൻ ജനതയുടെ ഉന്മൂലനം ലക്ഷ്യം വെച്ചുകൊണ്ടുള്ള യുദ്ധം അവസാനിപ്പിക്കണമെന്ന് എൽ.ഡി.എഫ് അഭ്യർത്ഥിച്ചു.

View All
advertisement