14 വർഷത്തെ ഇടവേളക്ക് ശേഷം അക്ഷയ് കുമാർ പ്രിയദര്‍ശൻ ഹിറ്റ് കോമ്പോ എത്തുന്നു ; 'ഭൂത് ബംഗ്ലാ ' ഉടൻ
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രം 2025ല്‍ തിയറ്ററില്‍ എത്തും, 14 വര്‍ഷത്തിനു ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നത്.
14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ ഹിറ്റ് കോമ്പിനേഷന്‍ ആയിരുന്ന പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നു. ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ വാർത്തകൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അക്ഷയ് കുമാറിന്‍റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത് . താരത്തിന്റെ 57ാം പിറന്നാള്‍ ദിനത്തിലായിരുന്നു താരത്തിന്റെ പ്രഖ്യാപനം. എന്റെ പിറന്നാളിന് നിങ്ങളുടെ സ്‌നേഹത്തിന് നന്ദി പറയുന്നു. ഈ വര്‍ഷം ആഘോഷിക്കുന്നത് ഭൂത് ബംഗ്ലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ്. 14 വര്‍ഷത്തിനു ശേഷം പ്രിയദര്‍ശനൊപ്പം ഒന്നിക്കുന്നു എന്നതാണ് എന്നെ ആവേശത്തിലാക്കുന്നത്. ഈ സ്വപ്‌നകൂട്ടുകെട്ടിനായി ഏറെനാളായി കാത്തിരിക്കുന്നു. ഈ യാത്ര നിങ്ങളോട് പങ്കിടാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. മാന്ത്രികതയ്ക്കായി കാത്തിരിക്കൂ.- അക്ഷയ് കുമാര്‍ കുറിച്ചു.
ഭൂത് ബംഗ്ലാ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം 2025ല്‍ തിയറ്ററില്‍ എത്തും. 14 വര്‍ഷത്തിനു ശേഷമാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്നത്. പാത്രത്തിലെ പാല്‍ നക്കിക്കുടിക്കുന്ന അക്ഷയ് കുമാറിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണാനാവുക. താരത്തിന്റെ തോളിലായി കറുത്ത പൂച്ചയേയും കാണാം. ഹൊറര്‍ കോമഡി ചിത്രമായിരിക്കും എന്നാണ് സൂചന.
ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ഈ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് നേരത്തെ പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദ്, കേരളം, ശ്രീലങ്ക, ഗുജറാത്ത് എന്നിവിടങ്ങളിലായിരിക്കും പുതിയ സിനിമയുടെ ചിത്രീകരണമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കിയാര അദ്വാനി, അലിയ ഭട്ട് തുടങ്ങിയവര്‍ അക്ഷയ് കുമാറിനൊപ്പം എത്തിയേക്കാമെന്നും. 2010 ല്‍ പുറത്തിറങ്ങിയ ഖട്ട മീഠയാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം. അതേസമയം തുടര്‍ പരാജയങ്ങളുടെ ക്ഷീണത്തിലാണ് അക്ഷയ് കുമാര്‍. ഹിറ്റ് കോമ്പോ ആയിരുന്ന പ്രിയദര്‍ശനൊപ്പം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 10, 2024 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
14 വർഷത്തെ ഇടവേളക്ക് ശേഷം അക്ഷയ് കുമാർ പ്രിയദര്‍ശൻ ഹിറ്റ് കോമ്പോ എത്തുന്നു ; 'ഭൂത് ബംഗ്ലാ ' ഉടൻ