കാളി തെയ്യത്തിൽ തുടങ്ങി ശാസ്ത്രാന്വേഷണത്തിന്റെ ലോകത്തേക്ക്; 'കമോൺഡ്രാ ഏലിയൻ' വരുന്നു
- Published by:meera_57
- news18-malayalam
Last Updated:
ഒരു ജനതയെ ആയുധങ്ങൾ കൊണ്ട് കീഴടക്കുന്നതിനേക്കാൾ എളുപ്പമാണ് അവരുടെ ചിന്തകളെ ഭരിക്കുന്നത് എന്ന ആശയത്തിൽ ഒരു സിനിമ
അവർ വരുന്നത് ബഹിരാകാശ വാഹനങ്ങളിലോ ലേസർ തോക്കുകളുമായോ അല്ല. ഇത്തവണ യുദ്ധം ആകാശത്തല്ല, നമ്മുടെ ഓരോരുത്തരുടെയും തലച്ചോറിനകത്താണ്. മനുഷ്യന്റെ ഏറ്റവും വലിയ ശക്തിയായ ചിന്താശേഷിയെയാണ് അവർ ലക്ഷ്യം വെക്കുന്നത്. എന്താണ് സംഭവിക്കുന്നത്? അദൃശ്യമായ തരംഗങ്ങളിലൂടെ, സൂക്ഷ്മമായ സിഗ്നലുകളിലൂടെ അവർ നമ്മുടെ ചിന്തകളെ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടേതെന്ന് നാം കരുതുന്ന പല ആശയങ്ങളും തീരുമാനങ്ങളും ഒരുപക്ഷേ നമ്മുടേതായിരിക്കില്ല.
സമൂഹത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, ആളുകളിൽ ഒരേ സമയം വരുന്ന വിചിത്രമായ ചിന്തകൾ, ഒരു കാരണവുമില്ലാതെ ചില കാര്യങ്ങളോട് തോന്നുന്ന അടുപ്പവും വെറുപ്പും - ഇതെല്ലാം അതിന്റെ സൂചനകളാവാം.
നിങ്ങൾ സ്വയം ചോദിക്കുക:
നിങ്ങളുടെ മനസ്സിൽ വരുന്ന ചില ചിന്തകൾ നിങ്ങളുടേതല്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഒരു കാര്യവുമില്ലാതെ നിങ്ങളുടെ തീരുമാനങ്ങൾ പെട്ടെന്ന് മാറാറുണ്ടോ? ചുറ്റുമുള്ളവർ ഒരേകാര്യം യാന്ത്രികമായി പറയുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?
ഒരു ജനതയെ ആയുധങ്ങൾ കൊണ്ട് കീഴടക്കുന്നതിനേക്കാൾ എളുപ്പമാണ് അവരുടെ ചിന്തകളെ ഭരിക്കുന്നത്. നമ്മളെ മാനസിക അടിമകളാക്കി, അവരുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിപ്പിക്കുന്ന ഒരു ലോകമാണ് അവർ സ്വപ്നം കാണുന്നത്. നിങ്ങളുടെ ചിന്തകളാണ് നിങ്ങളുടെ അവസാനത്തെ കോട്ട.
advertisement
ഈ മുന്നറിയിപ്പിന്റെ തുടക്കമാണ് 'കമോൺഡ്രാ ഏലിയൻ'. ദൈവ ചിന്തയുടെ ഉത്ഭവവും ശാസ്ത്രാന്വേഷണത്തിന്റെ ആലോചനയും ഇടകലർത്തി മലയാളത്തിൽ നന്ദകുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ ചിത്രമാണ് 'കമോൺഡ്രാ ഏലിയൻ'. നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൗണ്ട് ഫണ്ട് മുഖേന പണം സ്വരൂപിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ സെൻസറിംങ് കഴിഞ്ഞു.
ഒട്ടേറെ സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച ചേർത്തലക്കാരനായ നാടക നടൻ, അജിത്ത് ജഗന്നാഥ കലാപീഠം അവതരിപ്പിക്കുന്ന കാളി തെയ്യത്തിൽ നിന്നും തുടങ്ങുന്ന കഥ പിന്നീട് അമേരിക്ക അടക്കം നിരവധി രാജ്യങ്ങൾ സഞ്ചരിച്ച് പറയുന്ന ഒരു സയൻസ് ഫിക്ഷൻ സിനിമയാണ് 'കമോൺഡ്രാ ഏലിയൻ'.
advertisement
എഡിറ്റിംഗ്, ഛായാഗ്രഹണം- സനു സിദ്ദിഖ്, പശ്ചാത്തല സംഗീതം -ജെറിൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ- ശരൺ ശശി, അസിസ്റ്റന്റ് എഡിറ്റർ-ഹരിദേവ് ശശീന്ദ്രൻ, വിതരണം- എൻപടം മോഷൻ പിക്ചേഴ്സ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: All about the upcoming Malayalam movie 'Comondra Alien'
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 15, 2025 12:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
കാളി തെയ്യത്തിൽ തുടങ്ങി ശാസ്ത്രാന്വേഷണത്തിന്റെ ലോകത്തേക്ക്; 'കമോൺഡ്രാ ഏലിയൻ' വരുന്നു