Amma Election| താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി; 58.89 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 2ന്
- Published by:Rajesh V
- news18-malayalam
Last Updated:
സൂപ്പർ താരങ്ങളിൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. സ്ഥലത്തില്ലാത്തതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയില്ല. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി വോട്ട് ചെയ്തു
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ വോട്ടെടുപ്പ് പൂർത്തിയായി. ഉച്ചയ്ക്ക് 1ന് വോട്ടെടുപ്പ് പൂർത്തിയായപ്പോൾ ആകെയുള്ള 506 പേരിൽ 298 പേർ വോട്ട് ചെയ്തു. 58.89 ശതമാനം പോളിങ്. രണ്ടുമണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. നാലുമണിക്കാകും ഔദ്യോഗിക ഫലപ്രഖ്യാപനം. കൊച്ചി ലുലു മാരിയറ്റ് ഹോട്ടലിൽ രാവിലെ 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. സൂപ്പർ താരങ്ങളിൽ മോഹൻലാൽ വോട്ട് ചെയ്യാനെത്തി. സ്ഥലത്തില്ലാത്തതിനാൽ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയില്ല. കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി വോട്ട് ചെയ്തു.
ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അൻസിബ ഹസൻ ജോയന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത്. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മത്സരിക്കുന്നു.
advertisement
രാജിവച്ച ഭരണസമിതിയിലെ ആരോപണവിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചതോടെയാണ് അമ്മയിൽ ചേരിതിരിവുണ്ടായത്. രൂക്ഷമായ വിമർശനത്തിനൊടുവിൽ ബാബുരാജ് പത്രിക പിൻവലിച്ചെങ്കിലും കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും സാമ്പത്തിക ലാഭത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പേരിൽ നടി ശ്വേതാ മേനോനെതിരേ കേസും ഉയർന്നുവന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ശ്വേതയ്ക്ക് പിന്തുണയുമായി സ്ഥാനാർത്ഥികൾ ഉൾപ്പടെ എത്തി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 15, 2025 1:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Amma Election| താരസംഘടനയായ അമ്മയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി; 58.89 ശതമാനം പോളിംഗ്; വോട്ടെണ്ണൽ 2ന്