കടലിന്റെ കഥ പറയുന്ന പെപ്പെ ചിത്രം 'കൊണ്ടൽ' സെൻസറിങ് പൂർത്തിയായി; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

Last Updated:

പൂർണ്ണമായും കടലിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്

കൊണ്ടൽ
കൊണ്ടൽ
യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത 'കൊണ്ടൽ' റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 13 -നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കടലിന്റെയും തീരദേശ ജീവിതത്തിൻറ്‍റെയും പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ, ടീസർ, ട്രെയ്‌ലർ എന്നിവ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു.
വലിയ ഹൈപ്പിനിടയിൽ പുറത്ത് വരുന്ന ഈ ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും, ഇതിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളുമാണ്.
കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി.എന്‍. സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി.എച്ച്., റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്. പൂർണ്ണമായും കടലിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു.
advertisement
ഛായാഗ്രഹണം- ദീപക് ഡി. മേനോൻ, സംഗീതം- സാം സി.എസ്., എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, കലാസംവിധാനം- അരുൺ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, വസ്‍ത്രാലങ്കാരം- നിസാർ റഹ്‍മത്, മേക്കപ്പ്- അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.
Summary: Antony Varghese 'Pepe' movie Kondal censored with U/A certificate. The big budget movie covers a major part in the life of sea and the men by the sea. The film is gearing up for big screens on September 13, 2024
മലയാളം വാർത്തകൾ/ വാർത്ത/Film/
കടലിന്റെ കഥ പറയുന്ന പെപ്പെ ചിത്രം 'കൊണ്ടൽ' സെൻസറിങ് പൂർത്തിയായി; ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement