കടൽ കാഴ്ചകൾ ഒരുക്കിയ പെപ്പെയുടെ 'കൊണ്ടൽ' ഒടിടിയിലേക്ക് ; തീയതി പുറത്ത്
- Published by:Sarika N
- news18-malayalam
Last Updated:
അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ മത്സ്യതൊഴിലാളിയായ മാനുവൽ ആയിട്ടായിരുന്നു ആന്റണി വർഗീസ് എത്തിയത്
ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി അജിത് മാമ്പള്ളി സംവിധാനം നിർവഹിച്ച ചിത്രം കൊണ്ടൽ ഒടിടി റിലീസിന്. ഒക്ടോബർ 13 ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അജിത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിൽ മത്സ്യതൊഴിലാളിയായ മാനുവൽ ആയിട്ടായിരുന്നു ആന്റണി വർഗീസ് എത്തിയത്.
രാജ് ബി ഷെട്ടി, ഷബീർ കല്ലറയ്ക്കൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഒടിടിയിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് കൊണ്ടൽ. കടലിൽ ചിത്രീകരിച്ച ആക്ഷൻ സീനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. ഗൗതമി നായർ, നന്ദു മാധവ്, രാഹുൽ രാജഗോപാൽ, ശരത് സഭ, അഭിരാം, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ജയ കുറുപ്പ്, ഉഷ, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
advertisement
സംവിധായകൻ അജിത് മാമ്പള്ളിക്കൊപ്പം റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. കാമറ ദീപക് ഡി മേനോൻ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 13, 2024 7:03 AM IST