'നിവിൻ പോളി ബേബി ഗേൾ സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതം;' സംവിധായകൻ അരുൺ വർമ്മ
- Published by:meera_57
- news18-malayalam
Last Updated:
കഴിഞ്ഞ ദിവസം മറ്റൊരു ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിലാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രൂക്ഷപ്രതികരണം രേഖപ്പെടുത്തിയത്
നടൻ നിവിൻ പോളി (Nivin Pauly) സെറ്റിൽ നിന്നും ഇറങ്ങിപ്പോയതിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പരസ്യമായി നീരസം പ്രകടിപ്പിച്ചു എന്ന പ്രചാരണത്തിൽ പ്രതികരണവുമായി 'ബേബി ഗേൾ' സിനിമയുടെ സംവിധായകൻ അരുൺ വർമ്മ. മനോരമ ഓൺലൈനിനു നൽകിയ പ്രതികരണത്തിൽ അരുൺ പറയുന്ന വാക്കുകൾ ഇങ്ങനെ:
'ഞങ്ങളോട് പറഞ്ഞ ഡേറ്റിനു നിവിൻ വന്നു അഭിനയിച്ചിരുന്നു. സിനിമയിൽ നിവിൻ അഭിനയിക്കാനുള്ള പ്രധാന ഭാഗങ്ങളെല്ലാം ഞങ്ങൾ തീർത്തുകഴിഞ്ഞു. ഇനി കുറച്ചു ബാലൻസ് ഭാഗങ്ങൾ ഷൂട്ട് ചെയ്യാനുള്ളത് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ഞങ്ങൾ പുനരാരംഭിക്കാൻ ഇരിക്കുകയാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ഫേക്ക് ന്യൂസ് ആണ്. എന്നോടോ സിനിമയുടെ പ്രൊഡ്യൂസറോടോ, നിവിനോടോ ചോദിക്കാതെ വാർത്തകൾ പ്രചരിപ്പിക്കുന്നത് തെറ്റാണ്. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളിൽ ഒരു വാസ്തവവും ഇല്ല. ഞങ്ങളുടെ പടത്തിൽ നിവിൻ ഉണ്ട്, തുടർന്നും ഉണ്ടാകും.’
advertisement
ഇപ്പോൾ സിനിമയ്ക്ക് ഷെഡ്യൂൾ ബ്രേക്കാണെന്നും, അടുത്ത ഷെഡ്യൂളിൽ നിവിൻ ബാക്കി ഭാഗങ്ങൾ കൂടി പൂർത്തിയാക്കും എന്നും അരുൺ വർമ്മ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം മറ്റൊരു ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിലാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രൂക്ഷപ്രതികരണം രേഖപ്പെടുത്തിയത്. 'മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാൻ ഈ കാര്യം പറയുമ്പോൾ ആ നടൻ ഇത് കാണും. പക്ഷെ, ആ നടൻ ചെയ്തത് വലിയ തെറ്റാണെന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും' എന്ന് ലിസ്റ്റിൻ.
advertisement
ലിസ്റ്റിൻ വേദിയിൽ സംസാരിച്ച വീഡിയോ വൈറലായത് മുതൽ അദ്ദേഹം ഉദ്ദേശിച്ച നടൻ ആരെന്ന അന്വേഷണത്തിലായിരുന്നു സോഷ്യൽ മീഡിയ. ഒടുവിൽ അത് നിവിൻ എന്നുള്ള വാദം ഒരുഭാഗത്ത് നിന്നും ആരംഭിച്ചു. ലിസ്റ്റിൻ സ്റ്റീഫനും അരുൺ വർമ്മയും നിവിൻ പോളിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ല എന്നുകൂടിയായതും, വാർത്തകൾക്ക് ചൂടുപിടിച്ചു.
Summary: Arun Varma, director of the Malayalam movie Baby Girl, talks about the controversy surrounding remarks by producer Listin Stephen and subsequent news on Nivin Pauly
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2025 6:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'നിവിൻ പോളി ബേബി ഗേൾ സെറ്റിൽ നിന്നും ഇറങ്ങിപ്പോയിട്ടില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതം;' സംവിധായകൻ അരുൺ വർമ്മ