ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം !
- Published by:Nandu Krishnan
- news18-malayalam
Last Updated:
2025 ജൂലൈ 10 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി
ടെലിവിഷൻ പ്രേക്ഷകർക്ക് ആവേശം പകരുന്ന ഒരു സംരംഭവുമായി ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും വീണ്ടും കൈകോർക്കുന്നു. വളരെ അധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് മലയാളം സീസൺ 7-ൽ പങ്കെടുക്കാൻ സാധാരണക്കാർക്ക് നേരിട്ട് അവസരമൊരുക്കുന്ന "മൈജി ബിഗ് എൻട്രി" പദ്ധതിയാണിത്.
ബിഗ് ബോസ് ഹൗസിലേക്ക് ചുവടുവയ്‌ക്കാനുള്ള സ്വപ്നം പലരുടെയും മനസ്സിലുണ്ട്. ഇപ്പോൾ ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള വഴിയാണ് ഈ ബിഗ് എൻട്രി. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഏറ്റവും അടുത്തുള്ള മൈജി ഫ്യൂച്ചർ ഷോറൂമിൽ ഒരുക്കിയിട്ടുള്ള "മൈജി ബിഗ് എൻട്രി" ബൂത്തിൽ വച്ച് തങ്ങളേക്കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ റെക്കോർഡ് ചെയ്യാം. ഈ വീഡിയോ 50 MB-യിൽ കൂടാതെ bb7.jiostar.com എന്ന വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 10 ആണ്.
advertisement
പുതിയ പ്രതിഭകളെ കണ്ടെത്താനും ഇന്ത്യയിലെ ഏറ്റവും ചർച്ചാവിഷയമായ റിയാലിറ്റി ടെലിവിഷൻ ഷോയുടെ ഭാഗമാകാൻ അവർക്ക് ഒരു വേദി നൽകുക എന്നതുമാണ് ഈ മികച്ച അവസരത്തിലൂടെ ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ലക്ഷ്യമിടുന്നത്. ഈ അസുലഭ അവസരം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അവരെ ബിഗ് ബോസ് എന്ന സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്താനും മൈജി ബിഗ് എൻട്രി സഹായിക്കും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 23, 2025 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിഗ് ബോസ് മലയാളം സീസൺ 7: സാധാരണക്കാർക്ക് മൈജി ബിഗ് എൻട്രിയിലൂടെ സുവർണ്ണാവസരം !