​ഇനി ഗവർണറുടെ അധികാരങ്ങളും അവകാശങ്ങളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ

Last Updated:

ഭരണഘടനയിലെ 356-ാം വകുപ്പിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്

News18
News18
തിരുവനന്തപുരം: ഈ വർഷത്തെ പാഠപുസ്തകത്തിൽ ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമ്മാണങ്ങളും ഉൾപ്പെടുത്തിയെന്ന് മന്ത്രി വി. ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും അധികാരങ്ങളും വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞുവെന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ഗവർണർ ഒരു തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനമല്ലെന്ന് പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഭരണഘടനയിലെ 356-ാം വകുപ്പിനെക്കുറിച്ചും ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി പരിഷ്കരണം വിജയകരമായി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
നമ്മുടെ ഭരണഘടനാ ലക്ഷ്യങ്ങൾ ഉയർത്തിപ്പിടിച്ചാകും നമ്മുടെ പുതിയ പാഠപുസ്തകങ്ങൾ എന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം രണ്ടാം ഭാഗത്തിൽ ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങളും അവകാശങ്ങളും പഠിപ്പിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നു.
ഈ ഭാഗങ്ങൾ ഉൾക്കൊള്ളിച്ച പാഠപുസ്തകങ്ങൾ അച്ചടി പൂർത്തിയാക്കി സ്‌കൂളുകളിൽ എത്തിക്കഴിഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന, നമ്മൾ ഓരോരുത്തരും വായിക്കേണ്ട പാഠഭാഗം കൂടിയാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
​ഇനി ഗവർണറുടെ അധികാരങ്ങളും അവകാശങ്ങളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ
Next Article
advertisement
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും  സ്കൂട്ടറുമായി കാമുകി മുങ്ങി
വാട്സാപ് കാമുകിയെ മാളിൽ കാണാനെത്തി; വാഷ്റൂമിൽ പോയി വന്നപ്പോഴേക്കും സ്കൂട്ടറുമായി കാമുകി മുങ്ങി
  • വാട്സാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനെത്തിയ യുവതി സ്കൂട്ടർ തട്ടിയെടുത്ത് മുങ്ങി.

  • കാമുകന്റെ ചെലവിൽ മാളിൽ സമയം ചെലവഴിച്ച യുവതി, വാഷ്റൂമിൽ പോയപ്പോൾ സ്കൂട്ടർ കൊണ്ടുപോയി.

  • കാമുകൻ കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകി; സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നു.

View All
advertisement