മോഹൻലാൽ നായികയുടെ ഭർത്താവായ നടൻ; സിനിമയിൽ തിളങ്ങി നിൽക്കവേ അപ്രത്യക്ഷനായ താരത്തിന് എന്ത് സംഭവിച്ചു?
- Published by:meera_57
- news18-malayalam
Last Updated:
ഒരുകാലത്തെ ചോക്ലേറ്റ് ഹീറോ പരിവേഷം ഉണ്ടായിരുന്ന നായകനാണ് ഇദ്ദേഹം. താരം ഇപ്പോൾ എവിടെ?
രാമകൃഷ്ണൻ എന്ന് പറഞ്ഞാൽ തമിഴ് സിനിമാ പ്രേമികൾ ഒരുപക്ഷേ അറിയാൻ സാധ്യതയില്ല, എന്നാൽ രാംകിയെ അവർക്ക് നന്നായി അറിയാം. 1980കളുടെ അവസാനത്തോടെ തമിഴ് സിനിമയിൽ ഉയർന്നുവന്ന താരമാണ് രാംകി. ഇന്നും ആരാധകർ സ്നേഹത്തോടെ ഓർക്കുന്ന നടനാണ് രാംകി. 1987ൽ റോബർട്ട്-രാജശേഖർ ചിത്രം 'ചിന്ന പൂവേ മെല്ല പേസ്' ആണ് രാംകിയുടെ സിനിമാ അരങ്ങേറ്റം. കാമുകനായി അഭിനയിക്കണമെങ്കിൽ രാംകി തമിഴ് ചലച്ചിത്ര സംവിധായകരുടെ പ്രിയപ്പെട്ട നായകനായിരുന്നു
advertisement
നിരവധി വിജയചിത്രങ്ങളിൽ രാംകി ഭാഗമായിട്ടുണ്ട്. സിന്തൂര പൂവേ (1988), മരുത് പാണ്ടി (1990), ഇനൈന്ധ കൈകൾ (1990), ആത്മ (1993), വനജ ഗിരിജ (1994), കറുപ്പ് റോജ (1996) തുടങ്ങിയ ചിത്രങ്ങൾ രാംകി ഹിറ്റാക്കി മാറ്റിയ സിനിമകളാണ്. തമിഴിന് പുറമെ, രാംകി നിരവധി തെലുങ്ക് സിനിമകളിലും അഭിനയിച്ചു. ചോക്ലേറ്റ് നായകന്മാരുടെ പന്തിയിലായിരുന്നു അന്നത്തെ രാംകിയുടെ സ്ഥാനം. ആരാധികമാരുടെ കാര്യം എടുത്തു പറയേണ്ട കാര്യവുമില്ല (തുടർന്ന് വായിക്കുക)
advertisement
വിജയചിത്രങ്ങളുടെ തേരോട്ടത്തിനൊടുവിൽ രാംകി 2004ഓടെ സിനിമയിൽ നിന്നും പിന്മാറി. ശേഷം 2013ൽ മടങ്ങിയെത്തി. മസാനി, ബിരിയാണി പോലുള്ള സിനിമകളിൽ സപ്പോർട്ടിങ് വേഷങ്ങളിൽ രാംകിയെ കണ്ടു. 2024ലെ ബ്ലാക്ക് കോമഡി ചിത്രമായ ലക്കി ഭാസ്കറിൽ അദ്ദേഹം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ വേഷം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു
advertisement
അടുത്തിടെ രാംകിയുടെ വ്യക്തിജീവിതം, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ കുടുംബവേരുകൾ ശ്രദ്ധനേടുകയുണ്ടായി. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ സത്തൂർ എന്ന പട്ടണവുമായി ചേർന്ന് കിടക്കുന്ന സങ്കരനാദം എന്ന ഗ്രാമത്തിൽ നിന്നുമാണ് രാംകിയുടെ വരവ്. ഒരുകാലത്ത് രാംകിയുടെ കുടുംബം ഇവിടുത്തെ സമ്പന്നരായിരുന്നു. പോലീസ് ഉദ്യോഗസ്ഥനായിരുന്ന രാംകിയുടെ പിതാവ് വിരമിച്ചതിനു ശേഷം പഞ്ചായത്ത് പ്രസിഡന്റ് ആയി സേവനമനുഷ്‌ഠിച്ചു
advertisement
ഉന്നതവിദ്യാഭ്യാസമുള്ള കുടുംബത്തിലെ അംഗമാണ് രാംകി. എന്നാൽ, തന്റെ സഹോദരങ്ങളെ പോലായിരുന്നില്ല രാംകി. പഠനത്തിൽ രാംകിക്ക് തെല്ലും താല്പര്യമില്ലാതായി. മകൻ ഒരു തോൽവി എന്ന് വിശ്വസിച്ചിരുന്ന രാംകിയുടെ പിതാവ് ഒരിക്കൽ അദ്ദേഹത്തെ ഉപേക്ഷിച്ച മട്ടായിരുന്നു. പഠനത്തിൽ തല്പരനല്ലാത്ത മകനോട് പിതാവിന് തെല്ലൊരു നീരസം. എന്നിരുന്നാലും, സിനിമയോടുള്ള ഭ്രമം രാംകി എക്കാലവും മങ്ങാതെ കാത്തു
advertisement
കുടുംബത്തിലും എതിർപ്പായതോടു കൂടി തന്റെ സ്വപ്നമായ സിനിമയെ നെഞ്ചോടു ചേർത്ത് രാംകി നാടുവിട്ടു. ഒരു നായകനായ ശേഷം മാത്രമാണ് രാംകി പിന്നീട് നാട്ടിലേക്ക് മടങ്ങിയത്. സ്വന്തം നാട്ടിൽ നിന്നും കുടുംബത്തിൽ നിന്നും ആ മകൻ മാറി നിന്നത് നീണ്ട ഏഴു വർഷങ്ങൾ. ആറ് സഹോദരങ്ങളുണ്ട് രാംകിക്ക്. സഹോദരിമാർ എല്ലാപേരും ഡോക്‌ടർമാരാണ്. സഹോദരന്മാർ വിദേശത്താണ് താമസം
advertisement
കല്ലുകൾ കൊണ്ട് രൂപഭംഗിയേറിയ ഒരു വലിയ ബംഗ്ലാവിന്റെ ഉടമസ്ഥരായിരുന്നു രാംകിയുടെ കുടുംബം ഒരിക്കൽ. ഗ്രാമത്തിൽ 100 ഏക്കറോളം വ്യാപിച്ചു കിടക്കുന്നതാണ് അവരുടെ ആസ്തി. ഇന്ന് അതിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ നാശത്തിന്റെ വക്കിലാണ്. അന്നുണ്ടായിരുന്ന ഭൂമി ഏറെക്കുറെ വിറ്റുപോയി എന്ന് നാട്ടുകാർ പറയുന്നു. മധുരൈ, ചെന്നൈ പോലുള്ള നഗരങ്ങളിലും വിദേശ രാജ്യങ്ങളിലുമായാണ് അവർ താമസം എന്നാണു വിവരം
advertisement
മലയാള സിനിമയിൽ ഉൾപ്പെടെ വേഷമിട്ട നടി നിരോഷയാണ് രാംകിയുടെ ഭാര്യ. രാധിക ശരത്കുമാറിന്റെ അനുജത്തി. മോഹൻലാൽ, മുകേഷ് ചിത്രങ്ങളിൽ അവർ വേഷമിട്ടിട്ടുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ്, നടിയായ ഭാര്യ നിരോഷയുമൊത്ത് രാംകി തന്റെ ഗ്രാമം സന്ദർശിച്ചിരുന്നു. ഗ്രാമവാസികൾ അവർക്ക് സ്നേഹോഷ്മളമായ വരവേൽപ്പാണ് നൽകിയത്. ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ ഈ ഗ്രാമത്തിലില്ല. നടൻ ശരത്കുമാർ രാംകിയുടെ അളിയനാണ്


