അവഞ്ചേഴ്‌സിലൂടെ വന്ന ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ക്രെയ്ഗ് മാക്രേ ഇനി ബഡേ മിയാൻ ചോട്ടെ മിയാനിൽ
- Published by:meera_57
- news18-malayalam
Last Updated:
ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ക്രെയ്ഗ് മാക്രേയെ ഇനി ബഡേ മിയാൻ ചോട്ടെ മിയാനിൽ കാണാം
പൂജാ എൻ്റർടെയ്ൻമെൻ്റിൻ്റെ ബഡേ മിയാൻ ഛോട്ടേ മിയാൻ വീണ്ടും ആവേശം ഉണർത്തുകയാണ്. അടിപൊളി ഗാനങ്ങൾ മുതൽ ട്രെയ്‌ലർ വരെ നൽകുന്ന പ്രതീക്ഷ ഏറെയുണ്ട്. സിനിമ ഏപ്രിൽ 10-ന് റിലീസ് ചെയ്യുമ്പോൾ സ്‌ക്രീനുകളിൽ തീ പാറും എന്നുറപ്പാണ്. പത്താൻ, ജവാൻ, മാഡ് മാക്സ് സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് സ്റ്റണ്ട് സംവിധായകൻ ക്രെയ്ഗ് മാക്രേയുടെ വൈദഗ്ധ്യത്തോടെ ഈ ചിത്രം പുറത്തുവരികയാണ്.
വിമാനത്തിലെ സ്റ്റണ്ടുകൾ മുതൽ സങ്കീർണ്ണമായ കോറിയോഗ്രാഫ് ചെയ്ത ഫൈറ്റ് സീക്വൻസുകൾ വരെ, പ്രേക്ഷകർക്ക് ആവേശം പകരുന്നവയാണ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ക്രെയ്ഗ് മാക്രേയെ ഇനി ബഡേ മിയാൻ ചോട്ടെ മിയാനിൽ കാണാം.
"ഞങ്ങളുടെ ആക്ഷൻ സീക്വൻസുകൾ ഉപയോഗിച്ച് പ്രേക്ഷകർക്ക് ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമാറ്റിക് അനുഭവം നൽകാൻ ഞങ്ങൾ തീരുമാനിച്ചു. അലിയുടെ കാഴ്ചപ്പാടിൽ ഞാൻ വിശ്വസിച്ചു, സിനിമയിൽ നിങ്ങൾ കാണുന്നത് ആ സഹകരണത്തിൻ്റെ ഫലമാണ്," ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് ജാക്കി ഭഗ്‌നാനി ആവേശത്തോടെ പങ്കുവെച്ചു,
advertisement
വാഷു ഭഗ്നാനിയും പൂജ എൻ്റർടൈൻമെൻ്റും, AAZ സിനിമാസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻ. അലി അബ്ബാസ് സഫർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.
വാഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്‌റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ചിത്രം ഏപ്രിൽ 10ന് റിലീസ് ചെയ്യും.
അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് സുകുമാരൻ, സൊനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ, റോണിത്ത് റോയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാർത്താ പ്രചരണം: പി. ശിവപ്രസാദ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 03, 2024 9:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
അവഞ്ചേഴ്‌സിലൂടെ വന്ന ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ക്രെയ്ഗ് മാക്രേ ഇനി ബഡേ മിയാൻ ചോട്ടെ മിയാനിൽ