Detective Ujjwalan | ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ; 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം

ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
ഡിറ്റക്റ്റീവ് ഉജ്ജ്വലൻ
ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ചിത്രം ഇന്ദ്രനിൽ ഗോപി കൃഷ്ണനും, രാഹുൽ ജി. യും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്നതാണ് ചിത്രം.
ഒരു സാധാരണ നാട്ടിൻപുറത്തുനടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്. കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഭദ്രമാക്കുന്നു. ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്.
സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമ ജി. നായർ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അമീൻ നിഹാൽ, നിബ്രാസ്, ഷഹുബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശികുമാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി. സംഗീതം പകർന്നിരിക്കുന്നു.
advertisement
എഡിറ്റിംഗ്, കലാസംവധാനം - കോയാസ്, മേക്കപ്പ് - ഷാജി പുൽപ്പള്ളി, കോസ്റ്റ്യും ഡിസൈൻ - നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ മാനേജർ - റോജി, ഡിസ്ട്രിബ്യൂഷൻ ഹെഡ് - പ്രദീപ് മേനോൻ, പ്രൊഡക്ഷൻ മാനേജർ - പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പ്രൊജക്റ്റ് ഡിസൈനേഴ്സ് - സെഡിൻ പോൾ, കെവിൻ പോൾ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - മാനുവൽ ക്രൂസ് ഡാർവിൻ.
advertisement
ഷൊർണൂർ, പട്ടാമ്പി, കൊല്ലങ്കോട്, നെൻമാറ ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പി.ആർ.ഒ.- വാഴൂർ ജോസ്, ഫോട്ടോ - നിദാദ്.
Summary: Dhyan Sreenivasan as Detective Ujjwalan in the new movie poster
മലയാളം വാർത്തകൾ/ വാർത്ത/Film/
Detective Ujjwalan | ഉജ്ജ്വലനായി ധ്യാൻ ശ്രീനിവാസൻ; 'ഡിറ്റക്ടീവ് ഉജ്ജ്വലൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Next Article
advertisement
തൃശൂരിൽ അച്ഛനെ വെട്ടിയ യുവാവിൻ്റെ മുറിയിൽ മന്ത്രവാദത്തിൻ്റെ സൂചനകൾ
തൃശൂരിൽ അച്ഛനെ വെട്ടിയ യുവാവിൻ്റെ മുറിയിൽ മന്ത്രവാദത്തിൻ്റെ സൂചനകൾ
  • തൃശൂരിൽ അച്ഛനെ വെട്ടിയ യുവാവിൻ്റെ മുറിയിൽ മന്ത്രവാദത്തിൻ്റെ സൂചനകൾ കണ്ടെത്തി.

  • വിഷ്ണു 40 ദിവസത്തോളമായി ഒറ്റയ്ക്ക് താമസിച്ച് വീട്ടിനകത്ത് ആഭിചാരക്രിയകള്‍ നടത്തിവരികയായിരുന്നു.

  • കരാട്ടെ അടക്കമുള്ള ആയോധനകലകൾ അഭ്യസിച്ചിരുന്നതിനാൽ പ്രതിയെ കീഴ്പ്പെടുത്തുന്നതിൽ പോലീസ് കരുതലോടെ സമീപിച്ചു.

View All
advertisement