ജോലി സമയം കഴിഞ്ഞുള്ള കോളും ഇമെയിലും വേണ്ട; 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

Last Updated:

ജോലി സംബന്ധമായ ഇലക്ട്രോണിക് ആശയവിനിമയങ്ങളിൽ നിന്ന് വിച്ഛേദിക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും ബിൽ നൽകുന്നു

News18
News18
ഇന്ത്യയിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വർക്ക് ലൈഫ് ബാലൻസ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'റൈറ്റ് ടു ഡിസ്കണക്ട് ബിൽ 2025' ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻസിപി എംപി സുപ്രിയ സുലെ സ്വകാര്യ ബില്ലായാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. നിയമനിർമ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്ക് സ്വകാര്യ ബിൽ അവതരിപ്പിക്കാവുന്നതാണ്. എന്നിരുന്നാലും ഇത്തരത്തിലുള്ള സ്വകാര്യബില്ലുകള്സര്‍ക്കാരിന്റെ പ്രതികരണത്തിന് ശേഷം പിന്‍വലിക്കുകയാണ് പതിവ്. ജോലി സംബന്ധമായ ഇലക്ട്രോണിക് ആശയവിനിമയങ്ങളിൽ നിന്ന് വിച്ഛേദിക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും ബിൽ നൽകുന്നു.
advertisement
ഇന്നത്തെ ഡിജിറ്റൽ സംസ്കാരം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറച്ചുകൊണ്ട് മെച്ചപ്പെട്ട ജീവിത നിലവാരവും ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും (വർക്ക് ലൈഫ് ബാലൻസ്) വളർത്തിയെടുക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്ന് സുപ്രിയ എക്‌സിഎഴുതി.ഡിജിറ്റൽ, ആശയവിനിമയ സാങ്കേതികവിദ്യകജോലിയിസൗകര്യവും അയവും നൽകുമ്പോൾ തന്നെ, അത് ഔദ്യോഗികവും വ്യക്തിപരവുമായ ജീവിതങ്ങൾ തമ്മിലുള്ള അതിർവരമ്പുകമായ്ച്ചുകളയുന്നതിഅപകടസാധ്യത ഉയർത്തുന്നുവെന്ന് സുലെ സ്വകാര്യ ബില്ലിൽ വാദിച്ചു.
advertisement
ജോലിക്ക് പുറത്തുള്ള സമയങ്ങളിതൊഴിലുടമയുടെ കോളുകൾ, ഇമെയിലുകൾ തുടങ്ങിയവയോട് പ്രതികരിക്കാതിരിക്കാനും ബന്ധം വിച്ഛേദിക്കാനുമുള്ള ജീവനക്കാരുടെ അവകാശം അംഗീകരിച്ചുകൊണ്ട് അവരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും ബിൽ വാദിച്ചു.പ്രൊഫഷണലും വ്യക്തിപരവുമായ ഉപയോഗത്തിനായി ഡിജിറ്റൽ, ആശയവിനിമയ ഉപകരണങ്ങളുടെ ന്യായമായ ഉപയോഗത്തെക്കുറിച്ച് ജീവനക്കാരിലും പൗരന്മാരിലും അവബോധം വർദ്ധിപ്പിക്കുന്നതിന് കൗൺസിലിംഗ് സേവനങ്ങനൽകുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ജോലി സമയം കഴിഞ്ഞുള്ള കോളും ഇമെയിലും വേണ്ട; 'റൈറ്റ് ടു ഡിസ്കണക്ട്' ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement