വെക്കേഷൻ കാലം കളറാക്കാൻ ദിലീപും; ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' മെയ് റിലീസ്

Last Updated:

ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്

പ്രിൻസ് ആൻഡ് ഫാമിലി
പ്രിൻസ് ആൻഡ് ഫാമിലി
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ദിലീപിന്റെ (Dileep) 150-ാം ചിത്രം 'പ്രിൻസ് ആന്റ് ഫാമിലി'യുടെ (Prince and Family) റിലീസ് ഡേറ്റ് പുറത്തു വിട്ടു. മെയ് 9 നു ചിത്രം തീയറ്ററുകളിൽ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന 'പ്രിൻസ് ആൻഡ് ഫാമിലി' തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വർഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്.
ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മീശ മാധവൻ, ലൈഫ് ഓഫ് ജോസൂട്ടി, കാര്യസ്ഥൻ, പാപ്പി അപ്പച്ചാ, ലയൺ, കല്യാണരാമൻ, റൺവേ തുടങ്ങി ദിലീപിന്റെ എല്ലാ കുടുംബചിത്രങ്ങളും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്.
കുടുംബബന്ധത്തിന്റെ കഥ പറയുന്ന സിനിമകളോട് ദിലീപിന് ഒരു പ്രത്യേക താൽപര്യമുണ്ട്. അതുകൊണ്ടുതന്നെ തന്റെ നൂറ്റമ്പതാമത്തെ ചിത്രം ഒരു കുടുംബചിത്രം ആയിരിക്കണമെന്ന് ദിലീപിന് നിർബന്ധമുണ്ടായിരുന്നു. ഈ ആഗ്രഹത്തിനോടൊപ്പം മാജിക് ഫ്രെയിംസും കൂടി ചേർന്നപ്പോൾ 'പ്രിൻസ് ആൻഡ് ഫാമിലി' പിറന്നു. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണ് ദിലീപിനൊപ്പമുള്ള 'പ്രിൻസ് ആൻഡ് ഫാമിലി'. വിഷുവിന് ശേഷമെത്തുന്ന കുടുംബചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിലെ 'ഹാർട്ട് ബീറ്റ് കൂടണ്' എന്ന ഗാനം പുറത്തിറങ്ങിയിരുന്നു. പത്തു വർഷത്തിനു ശേഷം ദിലീപ് ചിത്രത്തിന് വേണ്ടി അഫ്സൽ പാടിയ ഗാനമാണ് ഇത്. ഈ ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത് സനൽ ദേവ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്.
advertisement
ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് (2015) എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപിനു വേണ്ടി അവസാനം പാടിയത്. മമ്മൂട്ടിയുടെ ഉടമസ്ഥയിലുള്ള നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനി മുതൽ മലയാളത്തിലെ എല്ലാ മുൻനിര താരങ്ങൾ വരെ ഈ ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു.
ചിത്രത്തിൽ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
advertisement
ചിത്രത്തിന്റെ ഛായാഗ്രഹണം രെണ ദിവെ. എഡിറ്റർ- സാഗർ ദാസ്, സൗണ്ട് മിക്സ്- എം.ആർ. രാജകൃഷ്ണൻ, കോ പ്രൊഡ്യൂസർ- ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി. തോമസ്, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, ആർട്ട്- അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം- സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ്- റഹീം കൊടുങ്ങല്ലൂർ, കോറിയോഗ്രഫി- പ്രസന്ന, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ഭാസ്കർ, പ്രൊഡക്ഷൻ കൺട്രോളർ- പ്രജീഷ് പ്രഭാസൻ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പാല, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പ്രമോഷൻസ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്, വിതരണം- മാജിക് ഫ്രെയിംസ് റിലീസ്.
മലയാളം വാർത്തകൾ/ വാർത്ത/Film/
വെക്കേഷൻ കാലം കളറാക്കാൻ ദിലീപും; ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' മെയ് റിലീസ്
Next Article
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement