സംവിധായകൻ കെ. മധു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
മുൻ ചെയർമാൻ സംവിധായകൻ ഷാജി എൻ.കരുണിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം
സംവിധായകൻ കെ. മധുവിനെ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാനായി നിയമിച്ചു. മുൻ ചെയർമാൻ സംവിധായകൻ ഷാജി എൻ.കരുണിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം. ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗമാണ് കെ. മധു.
എൺപതുകൾ മുതൽ സിനിമാമേഖലയിൽ സജീവമായ കെ മധുവിന്റെ ആദ്യ ചിത്രം 1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ്. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.35 വർഷത്തിനിടെ 20 ലേ റെ സിനിമകൾ സംവിധാനം ചെയ്തു. ആലപ്പുഴ ഹരിപ്പാടി സ്വദേശിയാണ്. ചലച്ചിത്രതാരം നവ്യാനായരുടെ അമ്മാവനാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 27, 2025 7:52 AM IST