34 years of CBI Diary Kurippu | സിബിഐ ഡയറിക്കുറിപ്പിന് 34 വയസ്; അണിയറയില്‍ അഞ്ചാംഭാഗം ഒരുക്കി സംവിധായകന്‍ കെ.മധു

Last Updated:

1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. ഇന്ന് അതേ സേതുരാമയ്യര്‍ വീണ്ടുമെത്തുന്ന സിബിഐ സീരിസിലെ അഞ്ചാം സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകന്‍ കെ.മധു.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ഒരു സിബിഐ ഡയറി കുറിപ്പ് പുറത്തിറങ്ങിയിട്ട് ഇന്ന് 34 വര്‍ഷം തികയുന്നു. സംവിധായകന്‍ കെ.മധു തന്നെയാണ് മലയാളത്തില്‍ സിബിഐ സീരിസ് സിനിമകളിലെ ആദ്യ സിനിമയുടെ ഓര്‍മ്മ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ സിനിമയുടെ പിറവിയെ കുറിച്ച് പറഞ്ഞത്.
1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. ഇന്ന് അതേ സേതുരാമയ്യര്‍ വീണ്ടുമെത്തുന്ന സിബിഐ സീരിസിലെ അഞ്ചാം സിനിമയുടെ ചിത്രീകരണത്തിലാണ് സംവിധായകന്‍ കെ.മധു. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് മലയാളത്തില്‍ അന്നോളം ഇറങ്ങിയിരുന്ന കുറ്റാന്വേഷണ ക്രൈംത്രില്ലര്‍ സിനിമകളുടെ ആഖ്യാന ശൈലി തന്നെ പൊളിച്ചെഴുതുന്ന തരത്തിലായിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന്‍റെ കഥാപാത്രം മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. ഈ സിനിമയുടെ വിജയത്തിന് ശേഷം വീണ്ടും സേതുരാമയ്യര്‍ വിവിധ കേസുകള്‍ തെളിയിക്കാനായി ഇടയ്ക്കിടെ എത്തികൊണ്ടിരുന്നു. 1989 ല്‍ പുറത്തിറങ്ങിയ ജാഗ്രത, 2004ലെ സേതുരാമയ്യര്‍ സിബിഐ, 2005ലെ നേരറിയാന്‍ സിബിഐ എന്നീ സിനിമകള്‍ക്ക് ശേഷം ഈ പരമ്പരയിലെ അഞ്ചാമത്തെ സിനിമയും പ്രഖ്യാപിച്ചു കഴിഞ്ഞു.  സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
advertisement
read also- CBI 5 | സേതുരാമയ്യര്‍ തിരിച്ച് വരുന്നു; സിബിഐ 5ല്‍ ജോയിന്‍ ചെയ്ത് മമ്മൂട്ടി
എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായഗ്രകന്‍. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.
advertisement
കെ.മധുവിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
സേതുരാമയ്യർ തൻറെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിൻറെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തൻറെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു.
advertisement
അങ്ങനെ അതേ ആകാശത്ത് സി.ബി.ഐ. പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌ ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.
ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം,സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , D.O.P.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്..
advertisement
എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എൻറെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു.വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌
സ്നേഹാദരങ്ങളോടെ,
കെ.മധു.
മാതാ: പിതാ: ഗുരു: ദൈവം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
34 years of CBI Diary Kurippu | സിബിഐ ഡയറിക്കുറിപ്പിന് 34 വയസ്; അണിയറയില്‍ അഞ്ചാംഭാഗം ഒരുക്കി സംവിധായകന്‍ കെ.മധു
Next Article
advertisement
വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന്ന് പരിശോധന
വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ദുരുപയോഗം ചെയ്തോയെന്ന് പരിശോധന
  • പാലക്കാട് അധ്യാപകന്റെ ഫോണിൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി.

  • അധ്യാപകൻ വിദ്യാർത്ഥികളെ മദ്യം നൽകി പീഡിപ്പിച്ചുവെന്നും സ്കൂളിലും താമസസ്ഥലത്തും അതിക്രമം നടന്നു.

  • ഫോണിലെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തോയെന്ന് പരിശോധിക്കാൻ സൈബർ ക്രൈം വിഭാഗം അന്വേഷണം നടത്തും.

View All
advertisement