പുതുവർഷത്തിലെ ആദ്യ റീ-റിലീസ്; ജോഷി- മോഹൻലാൽ കൂട്ടുകെട്ടിലെ 'റൺ ബേബി റൺ' ജനുവരിയിൽ
- Published by:meera_57
- news18-malayalam
Last Updated:
വൻ വിജയം നേടിയ ഈ ചിത്രം 13 വർഷങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു
'ക്യാമറാമാൻ വേണുവിനൊപ്പം രേണുക'. മാധ്യമ രംഗത്തെ രണ്ട് പ്രധാനികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ. സച്ചിയുടെ ശക്തമായ തിരക്കഥയിൽ മോഹൻലാൽ (Mohanlal), അമലാ പോൾ (Amala Paul) കൂട്ടുകെട്ടിനെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഷി (Joshiy) അവതരിപ്പിച്ച് വലിയ വിജയം നേടിയ ചിത്രമായിരുന്നു 'റൺ ബേബി റൺ' (Run Baby Run movie).
വൻ വിജയം നേടിയ ഈ ചിത്രം 13 വർഷങ്ങൾക്കു ശേഷം നൂതന ദൃശ്യവിസ്മയങ്ങളോടെ 4k അറ്റ്മോസിൽ വീണ്ടും പ്രദർശനത്തിനെത്തുന്നു. ഗ്യാലക്സി ഫിലിംസിൻ്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച ഈ ചിത്രം 4k അറ്റ്മോസിൽ എത്തിക്കുന്നത് റോഷിക എൻ്റെർപ്രൈസസ് ആണ്.
ബിജു മേനോൻ, വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ഷമ്മി തിലകൻ, മിഥുൻ രമേശ് തുടങ്ങിയ താരങ്ങളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിലുണ്ട്. ആർ.ഡി. രാജശേഖരനാണ് ഛായാഗ്രാഹകൻ.
സംഗീതം - ജെയ്ക്സ് ബിജോയ്. ജനുവരി 16ന് ചിത്രം പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Run Baby Run is a film that tells the story of two prominent figures in the media industry and their exciting and exciting quest for truth. Based on a strong script by Sachi, 'Run Baby Run' was a hugely successful film starring Mohanlal and Amala Paul in the lead roles and Joshiy in the lead roles. The film will be released on January 16
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 09, 2026 10:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പുതുവർഷത്തിലെ ആദ്യ റീ-റിലീസ്; ജോഷി- മോഹൻലാൽ കൂട്ടുകെട്ടിലെ 'റൺ ബേബി റൺ' ജനുവരിയിൽ









