നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Health Condition of Sachy | സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

  Health Condition of Sachy | സംവിധായകൻ സച്ചിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

  Director Sachy continues to be extremely critical | ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്

  സച്ചി

  സച്ചി

  • Share this:
   തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സച്ചിയുടെ നില അതീവഗുരുതരമായി തുടരുന്നു. നിലവിൽ വെന്റിലേറ്റർ സഹായത്തിൽ ചികിത്സയിൽ തുടരുന്ന സച്ചിയുടെ തലച്ചോറിന്റെ പ്രവർത്തനത്തിൽ കാര്യമായി പുരോഗതിയില്ലെന്ന് ആശുപത്രിവൃത്തങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

   Also read: Director Sachy | അയ്യപ്പനും കോശിയും സംവിധായകൻ സച്ചിക്ക് ഹൃദയാഘാതം; ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

   ഇടുപ്പെല്ല് ശസ്ത്രക്രിയയെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശേഷം സച്ചിയെ നിലവിൽ ചികിത്സിക്കുന്ന ജൂബിലി ആശുപത്രിയിലേക്ക് മാറ്റി. തിരക്കഥാകൃത്തായി സിനിമാജീവിതം ആരംഭിച്ച സച്ചി, 'അനാർക്കലി', 'അയ്യപ്പനും കോശിയും' ചിത്രങ്ങളുടെ സംവിധായകനാണ്.
   Published by:user_57
   First published:
   )}