നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Director Sachy | അയ്യപ്പനും കോശിയും സംവിധായകൻ സച്ചിക്ക് ഹൃദയാഘാതം; ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  Director Sachy | അയ്യപ്പനും കോശിയും സംവിധായകൻ സച്ചിക്ക് ഹൃദയാഘാതം; ഗുരുതരാവസ്ഥയിലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

  Director/screenwriter Sachy critical | നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ തുടരുകയാണ്

  സച്ചി

  സച്ചി

  • Share this:
   സംവിധായകൻ സച്ചി ഗുരുതരാവസ്ഥയിൽ. ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടർന്ന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ  ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ വെന്റിലേറ്റർ സഹായം ഏർപ്പെടുത്തിയ നിലയിലാണ്.

   TRENDING:മാനസികാരോഗ്യത്തിന് എന്തുകൊണ്ട് ഇൻഷുറൻസ് പരിരക്ഷയില്ല; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ് [NEWS] 6 മാസത്തിനിടയിൽ സുശാന്തിന് നഷ്ടമായത് 7 സിനിമകൾ; ചിച്ചോരെയ്ക്ക് ശേഷം ഒരു സിനിമ പോലും ലഭിച്ചില്ല [NEWS] ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം [NEWS]

   തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന് ആശുപത്രി അധികൃതർ ഔദ്യോഗികമായി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു. 48 മുതൽ 72 മണിക്കൂർ വരെ കഴിഞ്ഞിട്ടേ ആരോഗ്യനിലയെപ്പറ്റി വ്യക്തത വരൂ എന്നാണ് വിവരം.

   സുഹൃത്തായ സേതുവുമൊത്ത് നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എഴുതിയ സച്ചി അനാർക്കലി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. 2020 ഫെബ്രുവരി 7 ന് റീലീസ് ചെയ്ത അയ്യപ്പനും കോശിയുമാണ് രണ്ടാമത്തെ ചിത്രം. 2019 ഡിസംബറിൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റ് ഡ്രൈവിംഗ് ലൈസൻസ് ദിലീപ് നായകനായ രാമലീല എന്നീ ചിത്രങ്ങൾ എഴുതിയതും സച്ചിയാണ്.
   Published by:user_57
   First published:
   )}