സെക്രട്ടറിയേറ്റിനകത്തും പരിസരത്തും സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് അനുമതി ഇല്ല; സർക്കാർ ഉത്തരവ്
- Published by:Naseeba TC
- news18-malayalam
Last Updated:
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനകത്തും പരിസരത്തും സിനിമാ-സീരിയൽ-ഡോക്യുമെന്ററി ചിത്രീകരണത്തിന് അനുമതിയില്ലെന്ന് സംസ്ഥാന സർക്കാർ സർക്കുലർ. കഴിഞ്ഞ മാസം ആഭ്യന്തര വകുപ്പ് പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
സെക്രട്ടറിയേറ്റിലും പരിസരത്തും ചിത്രീകരണത്തിന് അനുമതി തേടി നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്നും എന്നാൽ നിരവധി അപ്രായോഗികതകൾ ഉള്ളതിനാൽ അനുമതി നൽകുന്നതിന് പരിമിതിയുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ചിത്രീകരണ സമയത്ത് സെക്രട്ടറിയേറ്റിനകത്തും പരിസരത്തും നിരവധി സംഘാംഗങ്ങളുടേയും വാഹനങ്ങളുടേയും ബാഹുല്യവും ഭക്ഷണവിതരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങളും സിനിമയ്ക്ക് വേണ്ടി നിർമിതിയിൽ മരാമത്ത് പ്രവർത്തികൾ നടത്തൽ തുടങ്ങിയവ സെക്രട്ടറിയേറ്റിന്റെ സുരക്ഷയേയും കെട്ടിടത്തിന്റെ പൈതൃകത്തേയും സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.
Also Read-താരങ്ങൾ പ്രതിഫലം കുറയ്ക്കുമോ? ഫിലിം ചേംബർ യോഗത്തിൽ തീരുമാനമായില്ല; ഇനി ചർച്ച മോഹൻലാൽ നേരിട്ട്
advertisement
പുറത്തു നിന്നുള്ളവരുടെ കടന്നുകയറ്റം, പല ഭാഗങ്ങളിൽ നിന്ന് ഷൂട്ടിങ്ങിന് വരുന്നവരെ പരിശോധിച്ച് സുരക്ഷ ഉറപ്പു വരുത്തുന്നതിലെ അപ്രായോഗികതയും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
സ്പെഷ്യൽ സോൺ കൂടിയായ സെക്രട്ടറിയേറ്റിന്റെ സുരക്ഷാ പ്രാധാന്യവും പുരാവസ്തു ഗണത്തിൽപെടുന്ന കെട്ടിടങ്ങളുടെ സ്വാഭാവിക ഭംഗി സംരക്ഷിക്കുന്നതിനും കെട്ടിടവും പരിസരവും സിനിമാ-സീരിയൽ-ഡോക്യുമെന്ററി ഉൾപ്പെടെയുള്ള യാതൊരു ചിത്രീകരണങ്ങൾക്കും അനുവദിക്കുന്നതല്ല. എന്നാൽ, ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി നടക്കുന്ന ചിത്രീകരണത്തിന് അനുമതി നൽകുമെന്നും സർക്കുലറിൽ പറയുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 15, 2022 10:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സെക്രട്ടറിയേറ്റിനകത്തും പരിസരത്തും സിനിമാ-സീരിയൽ ചിത്രീകരണങ്ങൾക്ക് അനുമതി ഇല്ല; സർക്കാർ ഉത്തരവ്