'അമ്മ ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല'; ശ്രീകുമാരൻ തമ്പി

Last Updated:

രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാമെന്നും ശ്രീകുമാരൻ തമ്പി

News18
News18
'അമ്മ' സംഘടനയുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടർക്ക് അഭിനന്ദനവുമായി സംവിധായകനും ഗാനരചിയിതാവുമായ ശ്രീകുമാരൻ തമ്പി. അതേസമയം അമ്മ ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ താനില്ല എന്നും ശ്രീകുമാരൻ തമ്പി ഫേസ്ബുക്ക് പോസിറ്റിൽ പറഞ്ഞു. രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാം. കുപ്പി പുതിയത് പക്ഷേ വീഞ്ഞ് പഴയതു തന്നെ എന്ന് മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.
ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ നടികളായ രേവതി, പാർവ്വതി തിരുവോത്ത്,പദ്‌മപ്രിയ, റീമാകല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണമെന്നും അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'''അമ്മ''യിലെ പെണ്മയും ഉണ്മയും!
''അമ്മ''യുടെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട വനിതാരത്നങ്ങളെയും ഒപ്പമുള്ള നടന്മാരെയും അഭിനന്ദിക്കുന്നു. ശ്വേതാമേനോനും കുക്കു പരമേശ്വരനും ജോയ് മാത്യുവും ഉണ്ണി ശിവപാലും മറ്റും അടങ്ങുന്ന ഈ പുതിയ ഭരണസമിതിക്ക് എന്റെ അഭിവാദ്യങ്ങൾ ! തീർച്ചയായും ഇതൊരു നല്ല തുടക്കമാണ്. ദീർഘകാലമായി പുരുഷാധിപത്യം പുലരുന്ന ഇടം എന്ന് പഴി കേട്ട ആ സംഘടനയുടെ അധികാരക്കസേരകളിൽ ഇരിക്കാൻ സ്ത്രീകൾക്ക് അവസരം ലഭിച്ചത് നിസ്സാരകാര്യമല്ല. അതേ സമയം '''അമ്മ ചരിത്രം മാറ്റിയെഴുതി'' എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല.കാരണം, രാജിവെച്ച മോഹൻലാൽ അടക്കമുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ വന്നവരാണ് ഈ നടിമാർ എന്ന പരമാർത്ഥം എല്ലാവർക്കും അറിയാം.അതുകൊണ്ടുതന്നെ ''കുപ്പി പുതിയത് ;പക്ഷേ വീഞ്ഞ് പഴയതു തന്നെ'' എന്നു മറ്റുള്ളവർ പറയാൻ ഇടവരാതിരിക്കട്ടെ. ചരിത്രം മാറ്റിയെഴുതണമെങ്കിൽ ഷൂട്ടിംഗ് സ്ഥലത്ത് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ പേരിലും സ്വാഭിമാനത്തിന്റെ പേരിലും അമ്മ വിട്ടുപോയ അനുഗൃഹീത നടികളായ രേവതി, പാർവ്വതി തിരുവോത്ത്,പദ്‌മപ്രിയ, റീമാകല്ലിങ്കൽ തുടങ്ങിയവരെ സംഘടനയിൽ തിരിച്ചുകൊണ്ടുവരികയും അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയും വേണം. അതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതെയിരിക്കണം.
advertisement
ഒരു വസ്‌തുത കൂടി.ഇതൊരു ഇടക്കാലനടപടി മാത്രമാകരുത്. ഭാവിയിലും ഭരണസമിതിയിൽ സ്ത്രീകൾക്ക് പ്രാമുഖ്യമുണ്ടാകണം. എല്ലാ അംഗങ്ങളെയും തൃപ്‌തിപെടുത്തുന്ന വിധത്തിൽ '''അമ്മ''എന്ന സംഘടനയെ മുന്നോട്ടു നയിക്കാൻ ഈ പുതിയ ഭരണസമിതിക്കു കഴിയട്ടെ -എന്ന്‌ ആശംസിക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Film/
'അമ്മ ചരിത്രം മാറ്റിയെഴുതി എന്നൊക്കെ അഭിപ്രായപ്പെടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല'; ശ്രീകുമാരൻ തമ്പി
Next Article
advertisement
'സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു'; നുണക്കഥനിറച്ച് പാകിസ്ഥാന്റെ സ്കൂൾ പാഠപുസ്തകം
'സമാധാനത്തിനായി ഇന്ത്യ യാചിച്ചു; 4 ദിവസത്തെ യുദ്ധത്തിൽ നമ്മൾ വിജയിച്ചു'; നുണക്കഥനിറച്ച് പാക് സ്കൂൾ പാഠപുസ്തകം
  • പാകിസ്ഥാനിലെ സ്കൂൾ പാഠപുസ്തകങ്ങൾ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ തങ്ങളാണ് ജയിച്ചതെന്ന് നുണ പ്രചരിപ്പിക്കുന്നു.

  • ഇന്ത്യയുടെ കൃത്യമായ ആക്രമണങ്ങളിൽ പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങൾ തകർന്നുവെന്ന് തെളിവുകളുണ്ട്.

  • പാകിസ്ഥാൻ സമാധാനത്തിനായി സമ്മതിച്ചതായി പാഠപുസ്തകത്തിൽ പറയുന്നുവെങ്കിലും യാഥാർത്ഥ്യം മറിച്ചാണ്.

View All
advertisement