ആരാണാ നടൻ? മലയാളത്തിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

Last Updated:

ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി

News18
News18
മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ‌അദ്ദേഹം പറഞ്ഞു. ദിലീപിന്റെ 150-ാമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി'യുടെ
ഔദ്യോ​ഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിൻ വലിയൊരു വെളിപ്പെടുത്തൽ നടത്തിയത്.
'ഞാൻ മലയാള സിനിമയിൽ വന്നിട്ട് 15 വർഷമായി. ഇന്നും കുറെയേറെ സിനിമകൾ ചെയ്യുന്നുണ്ട്. പക്ഷെ, മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്. വലിയൊരു മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയത്. അത് വേണ്ടായിരുന്നു. ഞാൻ ഈ കാര്യം പറയുമ്പോൾ ആ നടൻ ഇത് കാണും. പക്ഷെ, ആ നടൻ ചെയ്തത് വലിയ തെറ്റാണെന്ന് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും.'- ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
advertisement
ലിസ്റ്റിന്റെ പരാമർശങ്ങൾ വളരെ വേ​ഗത്തിൽ തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. കൃത്യമായി കാരണം പറയാത്തതും ഇത്തരത്തിലെ ഒളിയമ്പുകൾ വയ്ക്കുന്നതും ആശയക്കുഴപ്പം ഉണ്ടാക്കുെമെന്നാണ് ചിലർ കുറിക്കുന്നത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് ലിസ്റ്റിൻ ഇത്തരതതിലെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് മറ്റു ചിലർ കുറിച്ചത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ സംവിധാനം നിർവഹിച്ചത് ബിന്റോ സ്റ്റീഫനാണ്.ഷാരിസ് തിരക്കഥയെഴുതിയ ചിത്രത്തിൽ ഉർവശി, ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ മാസം 9-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
ആരാണാ നടൻ? മലയാളത്തിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement