ചിറകു വിരിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്; 'അപൂർവ പുത്രന്മാർ' ഫസ്റ്റ് ലുക്ക്

Last Updated:

പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഇവാനി എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രം 'അപൂർവ പുത്രന്മാർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സുവാസ് മൂവീസ്, എസ് എൻ ക്രിയേഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. രജിത് ആർ എൽ- ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആരതി കൃഷ്ണ. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് ശിവ അഞ്ചൽ, രജിത് ആർ.എൽ., സജിത്ത് എസ്. എന്നിവർ ചേർന്നാണ്.
ശശി നമ്പീശൻ, സുവാസ് മൂവീസ്, നമിത് ആർ എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസർമാർ. ഷാർജയിലെ സഫാരി മാളിൽ വെച്ച് കഴിഞ്ഞ മാസമാണ് ചിത്രത്തിന്റെ ലോഞ്ച് നടന്നത്.
പായൽ രാധാകൃഷ്ണൻ, അമൈര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ലാലു അലക്സ്, അശോകൻ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, അലൻസിയർ, ബാലാജി ശർമ്മ, സജിൻ ചെറുക്കയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൺ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
advertisement
ഛായാഗ്രഹണം- ഷെന്റോ വി. ആന്റോ, എഡിറ്റർ- ഷബീർ സയ്യെദ്, സംഗീതം- മലയാളി മങ്കീസ്, റെജിമോൻ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ, മേക്കപ്പ്- റോണി വെള്ളത്തൂവൽ, കലാസംവിധാനം- അസീസ് കരുവാരകുണ്ട്, പ്രൊജക്റ്റ് മാനേജർ- സുരേഷ് പുന്നശ്ശേരിൽ, പ്രൊഡക്ഷൻ ഡിസൈനർ- അനുകുട്ടൻ, ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്, വസ്ത്രാങ്കരം- ബുസി ബേബി ജോൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിജിത്, സംഘട്ടനം- കലൈ കിങ്‌സൺ, നൃത്തസംവിധാനം- റിച്ചി റിച്ചാർഡ്സൺ, റീ റെക്കോർഡിങ് മിക്സർ- ഫസൽ എ ബക്കർ, സ്റ്റിൽസ്- അരുൺകുമാർ വി എ , ഡിസൈൻ- സനൂപ് ഇ.സി., ഡിജിറ്റൽ മാർക്കറ്റിങ്- ഒബ്സ്ക്യൂറ, പി.ആർ.ഒ.- ശബരി.
advertisement
Summary: Vishnu Unnikrishnan and Bibin George team reunite for another movie titled Apoorva Puthranmar. First look poser from the film has been released recently. Payal Radhakrishnan and Ammayra Goswami are roped in to lead female lead
മലയാളം വാർത്തകൾ/ വാർത്ത/Film/
ചിറകു വിരിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്; 'അപൂർവ പുത്രന്മാർ' ഫസ്റ്റ് ലുക്ക്
Next Article
advertisement
Asia Cup 2025 | ഏഷ്യാ കപ്പിന്റെ ടി20  ഫോർമാറ്റിൽ ടീം ഇന്ത്യയുടെ റെക്കോർഡുകൾ
Asia Cup 2025 | ഏഷ്യാ കപ്പിന്റെ ടി20 ഫോർമാറ്റിൽ ടീം ഇന്ത്യയുടെ റെക്കോർഡുകൾ
  • 2016, 2022 വർഷങ്ങളിൽ ഏഷ്യാ കപ്പ് ടി20 ഫോർമാറ്റിൽ നടന്നപ്പോൾ ഇന്ത്യ 8 മത്സരങ്ങളിൽ വിജയിച്ചു.

  • 2022 സെപ്റ്റംബർ 8 ന് ദുബായിൽ അഫ്ഗാനിസ്ഥാനെതിരെ 212/2 എന്ന സ്കോർ ഇന്ത്യയുടെ ഉയർന്ന സ്കോർ ആണ്.

  • ഏഷ്യാ കപ്പ് ടി20യിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ് വിരാട് കോഹ്‌ലി.

View All
advertisement