ബൈജു എഴുപുന്നയുടെ 'കൂടോത്രം' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചത് മമ്മൂട്ടി കമ്പനിയും മോഹൻലാലും ചേർന്ന്
- Published by:meera_57
- news18-malayalam
Last Updated:
മലയോര ജില്ലയായ ഇടുക്കിയിലെ സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കൂടോത്രം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഹൊറർ ഹ്യൂമർ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രം
നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന 'കൂടോത്രം' എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മമ്മൂട്ടിക്കമ്പനിയും മോഹൻലാലും ചേർന്ന് പ്രഖ്യാപിച്ചു. അവരുടെ ഒഫീഷ്യൽ പേജിലൂടെ ഒക്ടോബർ 24നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സാൻജോ പ്രൊഡക്ഷൻസ് & ദേവഭയം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സിജി കെ. നായർ ചിത്രം നിർമ്മിക്കുന്നു.
മലയോര ജില്ലയായ ഇടുക്കിയിലെ സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൽ ഒരു കൂടോത്രം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഹൊറർ ഹ്യൂമർ രംഗങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നു.
ഡിനോ പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), ശ്രീനാഥ് കേത്തി (ആനിമൽ , ലക്കി ഭാസ്ക്കർ ഫെയിം) സലിം കുമാർ, ജോയ് മാത്യു, സായ് കുമാർ, സുധി കോപ്പ, ശ്രീജിത്ത് രവി, ജോജി ജോൺ, കോട്ടയം രമേഷ് കോട്ടയം, സുനിൽ സുഖദ, സ്ഥടികം സണ്ണി, പ്രമോദ് വെളിയനാട്, ബിനു തൃക്കാക്കര, ഫുക്രു, ജോബിൻ ദാസ്, സിദ്ധാർത്ഥ്, കെവിൻ, പാലിയം ഷാജി, റേച്ചൽ ഡേവിഡ് (ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫെയിം), ദിയ, ദിവ്യാ അംബികാ ബിജു, അക്സ ബിജു, മനോഹരി ജോയ്, ഷൈനി സാറ, വീണാ നായർ, അംബികാ നമ്പ്യാർ, ചിത്രാ നായർ, ലഷ്മിശ്രീ, സിജി കെ. നായർ, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.
advertisement
സന്തോഷ് കെ. ചാക്കോച്ചനാണ് രചന. ഗാനങ്ങൾ - ബി.കെ. ഹരിനാരായണൻ, സംഗീതം - ഗോപി സുന്ദർ, ഛായാഗ്രഹണം - ജിസ് ബിൻ സെബാസ്റ്റ്യൻ, ഷിജി ജയദേവൻ; എഡിറ്റിംഗ്- ഗ്രേസൺ, കലാസംവിധാനം - ഹംസ വള്ളിത്തോട്, കോസ്റ്റ്യും ഡിസൈൻ - റോസ് റെജീസ്, മേക്കപ്പ് -ജയൻ. പൂങ്കുളം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിഖിൽ കെ. തോമസ്, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - മിഥുൻ കൃഷ്ണ, വിവേക് വേലായുധൻ, ഫിനാൻസ് കൺട്രോളർ - ഷിബു സോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ്- നൗഷാദ് കണ്ണൂർ.
advertisement
Summary: Koodothram is an upcoming Malayalam movie directed by renowned actor Baiju Ezhupunna. Release date for the film has been announced by actors Mammootty and Mohanlal together
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 09, 2025 10:42 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബൈജു എഴുപുന്നയുടെ 'കൂടോത്രം' വരുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചത് മമ്മൂട്ടി കമ്പനിയും മോഹൻലാലും ചേർന്ന്