Asia Cup 2025 | ഏഷ്യാ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരം അഫ്ഗാനും ഹോങ് കോങും തമ്മിൽ; ഇന്ത്യ നാളെയിറങ്ങും
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബുധനാഴ്ച ദുബായിൽ ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ ആദ്യ മത്സരം
ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഏഷ്യാ കപ്പിന് ഇന്ന് തുടക്കമാകും.അബുദാബിയിൽ ഇന്ത്യൻ സമയം രാത്രി 8ന് നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ അഫ്ഗാനിസ്താൻ ഹോങ് കോങ്ങിനെ നേരിടും.ബുധനാഴ്ച ദുബായിൽ ആതിഥേയരായ യുഎഇയ്ക്കെതിരേയാണ് നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്തംബർ 14നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.
advertisement
സെപ്തംബർ 28 വരെയാണ് മത്സരങ്ങൾ നടക്കുക. നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന എട്ട് ടീമുകളാണ് ഈ വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 2026 ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ടുകൊണ്ട് ഈ വർഷത്തെ ഏഷ്യാ കപ്പിന്റെ മത്സരങ്ങൾ ടി20 ഫോർമാറ്റിലാണ് നടക്കുക. ദുബായിലെയും അബുദാബിയിലെയും രണ്ട് വേദികളിലായി 19 മത്സരങ്ങൾ നടക്കും.
advertisement
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ലോക ഒന്നാം നമ്പർ ടി20 ടീമായ ഇന്ത്യയാണ് കിരീട സാധ്യതയുള്ള ടീമുകളിലൊന്ന്. എന്നാൽ ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ ടീമുകളെയും അവഗണിക്കാൻ കഴിയില്ല. ഇവരെ കൂടാതെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ടീമും ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും കുറഞ്ഞത് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്യമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
advertisement
advertisement