ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ അമ്പരപ്പിക്കുന്ന പ്രതികരണത്തിന് തുടക്കം കുറിച്ച തന്റെ ഏറ്റവും പുതിയ റിലീസായ കെജിഎഫ് ചാപ്റ്റർ 2വിന്റെ (KGF Chapter 2) വിജയത്തിളക്കത്തിലാണ് യഷ് (Yash). എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായ കെജിഎഫ് ചാപ്റ്റർ 1 ന്റെ തുടർച്ചയാണ് ഈ ചിത്രം. സമീപകാലത്തെ ബ്ലോക്ക്ബസ്റ്റർ സിനിമയായ രാജമൗലി - ജൂനിയർ എൻടിആർ- രാം ചരൺ എന്നിവരുടെ RRR ന്റെ റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുകയാണ് കെ.ജി.എഫ്.
അദ്ദേഹത്തിന്റെ ദേശീയ താരപദവിയെക്കുറിച്ചുള്ള സന്തോഷത്തിനിടയിൽ, ഒരു പഴയ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുകയാണ്. അതിൽ യഷ് ഓട്ടോ ഓടിക്കുന്നത് കാണാം. 2009-ൽ യാഷും ഹരിപ്രിയയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച 'കല്ലറ സന്തേ' എന്ന കന്നഡ സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു ഇത്. സോമു എന്ന കഥാപാത്രം ഒരു ഓട്ടോറിക്ഷാ ഡ്രൈവറായാണ് സിനിമയിലും അഭിനയിച്ചത്.
ഒരു ജനപ്രിയ റേഡിയോ സ്‌റ്റേഷനിലെ മത്സരത്തിന്റെ ഭാഗമായി, യഷ് വിജയിച്ച പെൺകുട്ടിയെ ബെംഗളൂരു നഗരം ചുറ്റി ഒരു ഓട്ടോ റൈഡിനായി തിരഞ്ഞെടുക്കേണ്ടതായിരുന്നു. എന്നിരുന്നാലും, മറ്റ് രണ്ട് സ്ത്രീകളെ നിരാശരാക്കേണ്ടതില്ലെന്ന് യഷ് തീരുമാനിക്കുകയും മൂന്ന് പെൺകുട്ടികളെയും കർണാടക തലസ്ഥാനത്ത് ഒരു ഓട്ടോ സവാരിക്കായി തന്റെ പിന്നിൽ ഇരുത്തുകയും ചെയ്തു.
അതേസമയം, ഒരു അഭിമുഖത്തിൽ യഷ് തന്റെ കരിയറിനെ കുറിച്ചും താൻ എങ്ങനെ ഒരു നടനായി മാറി എന്നതിനെ കുറിച്ചും സംസാരിച്ചിരുന്നു. താൻ മൈസൂർ സ്വദേശിയാണെന്നും ഹാസനിലാണ് ജനിച്ചതെന്നും ഇന്ത്യാ ടുഡേ.ഇനോട് സംസാരിക്കവെ താരം പരാമർശിച്ചു. കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും മൈസൂരിലാണ് ചെലവഴിച്ചത്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു. അച്ഛൻ ബിഎംടിസി ബസ് ഡ്രൈവറായിരുന്നു, അമ്മ വീട്ടമ്മയും.
എന്നിരുന്നാലും, യഷ് എപ്പോഴും ഒരു നടനാകാൻ ആഗ്രഹിച്ചു. അദ്ദേഹം പ്രസ്താവിച്ചു, “ഒരു നടനെന്ന നിലയിൽ ഒരാൾക്ക് ലഭിക്കുന്ന അധിക ശ്രദ്ധ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ ഒരുപാട് ഫാൻസി ഡ്രസ് മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു, ഞാൻ നൃത്തം ചെയ്യുമായിരുന്നു. അത് എനിക്ക് ഒരുപാട് സന്തോഷം തന്നു. അങ്ങനെയാണ് തുടങ്ങിയത്. ഒടുവിൽ അതെല്ലാം എന്നെ ഇവിടെ എത്തിച്ചു." ബസ് ഡ്രൈവറുടെ മകനായി വളർന്നു, സിനിമയുടെ പ്രൊമോഷന് വേണ്ടിയാണെങ്കിലും ഓട്ടോ ഓടിച്ച യഷ് ഇന്ന് ജെറ്റ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന നിലയിലെത്തി എന്നതും എടുത്തുപറയേണ്ടതാണ്.
Summary: KGF hero Yash had to drive autorickshaw for promoting a movieഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.