വിജയ് (Vijay) നായകനായ തമിഴ് സിനിമ ബീസ്റ്റിന്റെ (Beast) പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വാർത്ത വ്യാജം. തമിഴ് മാനില മുസ്‌ലിം ലീഗിന്റെ (ടി.എൻ.എം.എം.എൽ) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേതെന്ന (Indian Union Muslim League - IUML) രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയാണ് തമിഴ് മാനില കക്ഷി. കുവൈത്തിൽ വിലക്കിയതിന് പിന്നാലെ വിജയ് ചിത്രം 'ബീസ്റ്റ്' ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില നേതാവ് വി.എം.എസ്. മുസ്തഫയാണ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചത്. ടി.എൻ.എം.എം.എൽ. സ്ഥാപക നേതാവാണ് വി.എം.എസ്. മുസ്തഫ.
കുവൈത്തിൽ നേരത്തെ സിനിമ പ്രദർശനം വിലക്കിയിരുന്നു. അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയ്‌ലറിൽ മുസ്‌ലിം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതേത്തുടർന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
#Beast is banned by the Ministry of Information in #Kuwait
Reason could be Portrayal of Pak, Terrorists or Violence
മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ വിജയുടെ കഥാപാത്രമായ വീരരാഘവനെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തി. 'ഏറ്റവും മികച്ച, കുപ്രസിദ്ധനായ ചാരൻ' ആയ റോ ഏജന്റ് ആണ് താരം ഈ ചിത്രത്തിൽ.
ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് മാൾ ഭീകരർ ഹൈജാക്ക് ചെയ്യുന്നതായി ട്രെയ്‌ലർ വീഡിയോയിൽ കാണാൻ കഴിഞ്ഞു. നായകൻ അവരോട് പോരാടുന്നതിന്റെ ആക്ഷൻ നിറഞ്ഞ സീക്വൻസുകൾ ആണ് ട്രെയ്‌ലറിൽ ഉടനീളം.
ആക്ഷൻ-ത്രില്ലർ എന്ന് പ്രതീക്ഷിക്കപ്പെടുന്ന 'ബീസ്റ്റ്' നെൽസൺ ദിൽപ്‌കുമാർ സംവിധാനം ചെയ്യുകയും സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുകയും ചെയ്യുന്നു.
പൂജാ ഹെഗ്‌ഡെ നായികയായി അഭിനയിക്കുന്ന ചിത്രം ഏപ്രിൽ 13 ന് റിലീസിന് തയ്യാറെടുക്കുകയാണ്. തെന്നിന്ത്യൻ നടൻ യാഷിന്റെ 'കെജിഎഫ് ചാപ്റ്റർ 2' മായി ചിത്രം തിയേറ്ററിൽ ഏറ്റുമുട്ടും. തൊട്ടടുത്ത ദിവസം തന്നെ 'കെജിഎഫ് ചാപ്റ്റർ 2' പുറത്തിറങ്ങും.
Summary: Indian Union Muslim League (IUML) brushes aside reports of them writing to Home Secretary seeking a ban on the release of Vijay movie Beast. A letter by Tamil Maanila Muslim League (TNMML) is dubbed as that of theirs in news reports, IUML cleared the air
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.