Drishyam 2 | ദൃശ്യം കുടുംബങ്ങളെ പരിചയപ്പെടുത്തി ജീത്തു ജോസഫ്; അണ്ണന്റെ തട്ട് താണുതന്നെ ഇരിക്കുമെന്ന് ആരാധകർ

Last Updated:

ശ്രീലങ്കയിലെ സിൻഹള ഭാഷയിൽ ഇറങ്ങിയ ധർമ്മയുദ്ധയ എന്ന ചിത്രം ദൃശ്യം ആസ്പദമാക്കിയാണ്. ചെയ്യാർ രവി ആണ് ചിത്രം സംവിധാനം ചെയ്തത്.

ഫെബ്രുവരി പത്തൊൻപതിനാണ് ആമസോൺ പ്രൈം വീഡിയോയിൽ ദൃശ്യം 2 ലോകമെമ്പാടും റീലീസ് ആയത്. സിനിമ റിലീസ് ആയി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷക പ്രതികരണം വന്നു കഴിഞ്ഞിരുന്നു. 'ട്വിസ്റ്റോട് ട്വിസ്റ്റ്' എന്ന് ആയിരുന്നു സിനിമ കണ്ടതിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണം. പിന്നാലെ സംവിധായകൻ ജീത്തു ജോസഫിന് ട്രോളുകളുടെ പ്രവാഹം ആയിരുന്നു.
ഏതായാലും ദൃശ്യം അനുകൂലവും പ്രതികൂലവും ആയ നിരവധി അഭിപ്രായങ്ങൾ കേട്ട് മുന്നേറുകയാണ്. ഇതിനിടെ സിനിമയിലെ ക്രിസ്ത്യൻ കഥാപാത്രങ്ങളാണ് കൂടുതലുള്ളതെന്നും ആരോപിച്ച് വിദ്വേഷ ട്വീറ്റുകളും പ്രചരിച്ചിരുന്നു. ഏതായാലും പോസിറ്റീവും നെഗറ്റീവും ആയ എല്ലാ കമന്റുകളെയും സ്വാഗതം ചെയ്യുകയാണ് സംവിധായകൻ ജീത്തു ജോസഫ്.
'കേരളരാഷ്ട്രീയത്തിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ കെഎം മാണിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ
കഴിഞ്ഞത് സുകൃതം': സ്പീക്കർ ശ്രീരാമകൃഷ്ണൻ
ഇതിനിടയിൽ വിവിധ ഭാഷകളിൽ ഇറങ്ങിയ ദൃശ്യം ഒന്നാം ഭാഗം സിനിമയിലെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുകയാണ് ജീത്തു ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജീത്തു ജോസഫ് ഓരോ ഭാഷയിലെയും ദൃശ്യം കുടുംബാംഗങ്ങളെ പരിചയപ്പെടുത്തുന്നത്.
advertisement
മലയാളത്തിൽ ജോർജുകുട്ടിയും കുടുംബവും
മോഹൻലാലും മീനയും ജോർജു കുട്ടിയും റാണിയുമായി എത്തിയപ്പോൾ പെൺമക്കളുടെ വേഷത്തിൽ എത്തിയത്
അൻസിബയും എസ്തറുമായിരുന്നു.
തമിഴിൽ പാപനാശം
ജീത്തു ജോസഫ് തന്നെയാണ് തമിഴിലും സിനിമ സംവിധാനം ചെയ്തത്. കമൽ ഹാസൻ, ഗൗതമി, നിവേദ തോമസ്,
എസ്തർ എന്നിവരാണ് തമിഴിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
തെലുങ്കിൽ ദൃശ്യം തന്നെ
ശ്രീപ്രിയ ആണ് തെലുങ്കിൽ ദൃശ്യം സംവിധാനം ചെയ്തത്. വെങ്കടേഷ്, മീന, കൃതിക ജയകുമാർ, എസ്തർ അനിൽ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്
advertisement
സുരേന്ദ്രൻ
ബോളിവുഡിലും ദൃശ്യം
നിഷികാന്ത് കാമത്ത് ആണ് ബോളിവുഡിൽ ദൃശ്യം സംവിധാനം ചെയ്തത്. അജയ് ദേവ്ഗൺ, താബു, ഇഷിത ദത്ത,
മൃണാൾ ജാധവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ചൈനീസിൽ ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്
ജീത്തു ജോസഫിന്റെ ദൃശ്യത്തെ ആസ്പദമാക്കി ചൈനീസിൽ സാം ക്വാഹ് ആണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് സംവിധാനം ചെയ്തത്.
advertisement
കന്നഡയിൽ ദൃശ്യ
പി വാസുവാണ് കന്നഡയിൽ ദൃശ്യം സംവിധാനം ചെയ്തത്. രവി ചന്ദ്രൻ, നവ്യ നായർ, സ്വരൂപിണി നാരായൺ, ഉന്നതി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.
ശ്രീലങ്കയിൽ ധർമ്മയുദ്ധയ
ശ്രീലങ്കയിലെ സിൻഹള ഭാഷയിൽ ഇറങ്ങിയ ധർമ്മയുദ്ധയ എന്ന ചിത്രം ദൃശ്യം ആസ്പദമാക്കിയാണ്. ചെയ്യാർ രവി ആണ് ചിത്രം സംവിധാനം ചെയ്തത്. ജാക്സൺ ആന്തണി, ദിൽഹാനി ഏകനായകേ, തിസുരി യുവാനിക, വിനുമി വൻസധി എന്നിവരാണ് ശ്രീലങ്കൻ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Drishyam 2 | ദൃശ്യം കുടുംബങ്ങളെ പരിചയപ്പെടുത്തി ജീത്തു ജോസഫ്; അണ്ണന്റെ തട്ട് താണുതന്നെ ഇരിക്കുമെന്ന് ആരാധകർ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement