'നീങ്ക നല്ലവരാ, കെട്ടവരാ...'; കമൽഹാസൻ - മണിരത്നം കൂട്ടുകെട്ടിലെ ക്ലാസിക്ക് എപ്പിക്, 'നായകൻ' റീ റിലീസ്

Last Updated:

ലോകമാകെ 450ലധികം സ്ക്രീനുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ മാത്രം 45ലധികം സെൻ്ററുകളിൽ റിലീസ് ചെയ്യും

നായകൻ
നായകൻ
കമൽഹാസൻ- മണിരത്‌നം ടീമിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ്. 38 വർഷത്തിനുശേഷം വീണ്ടും പ്രദർശനത്തിനെത്തുന്ന ‘നായകൻ’ നവംബര്‍ ആറിന് വേൾഡ് വൈഡ് ആയിട്ടാണ് റീ റിലീസ് ചെയ്യുന്നത്. 4K റീമാസ്റ്ററിങ് പതിപ്പ് രഞ്ജിത്ത് മോഹൻ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ലോകമാകെ 450ലധികം സ്ക്രീനുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ മാത്രം 45ലധികം സെൻ്ററുകളിൽ റിലീസ് ചെയ്യും. കമൽ ഹാസന്റെ 71-ാം ജന്മദിനത്തോടനുബന്ധിച്ചാണ് റീ റിലീസ്.
നവംബർ ഏഴിനാണ് താരത്തിന്‍റെ പിറന്നാൾ. ശരണ്യ, നാസർ, ജനഗരാജ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. 1987ൽ പുറത്തിറങ്ങിയ 'നായകൻ' തമിഴ് സിനിമ ചരിത്രത്തിലെ നാഴികക്കല്ലാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി നായകൻ കണക്കാക്കപ്പെടുന്നു. ഇളയരാജ സംഗീതം നൽകിയ ഗാനങ്ങളും സിനിമയുടെ സ്വീകാര്യതക്ക് കാരണമായി.
തമിഴിൽ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിൽ മുംബൈയിലെ അധോലോക നായകൻ വേലുനായ്‍ക്കരുടെ കഥയാണ് പറയുന്നത്. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരമുൾപ്പടെ ഏറെ നിരൂപക പ്രശംസ ലഭിച്ച വേലുനായ്‍ക്കർ കമല്‍ഹാസന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറി.
advertisement
സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളിൽ മുക്ത വി. രാമസ്വാമി, മുക്ത ശ്രീനിവാസൻ, ജി. വെങ്കിടേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രഹണം: പി.സി. ശ്രീരാം, കലാ സംവിധാനം: തോട്ട ധരണി, എഡിറ്റർ: ബി. ലെനിൻ, വി.ടി. വിജയൻ, ഡയലോഗ്: ബാലകുമാരൻ, അർത്ഥിത്തരണി, സൗണ്ട് മിക്സ്: എ. എസ് ലക്ഷ്മി നാരായൺ, ത്രിൽസ്: സൂപ്പർ സുബ്ബരായൻ, പ്രമോഷൻ കൺസൾട്ടൻ്റ്: സിനാൻ, വാർത്ത പ്രചരണം: പി. ശിവപ്രസാദ്.
Summary: The all-time classic hit of the Kamal Haasan-Maniratnam team. 'Nayakan', which is coming back to screens after 38 years, will be re-released worldwide on November 6. The 4K remastered version is being distributed in Kerala by Ranjith Mohan Films. The film, which will be released in more than 450 screens worldwide, will be released in more than 45 centers in Kerala alone
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
'നീങ്ക നല്ലവരാ, കെട്ടവരാ...'; കമൽഹാസൻ - മണിരത്നം കൂട്ടുകെട്ടിലെ ക്ലാസിക്ക് എപ്പിക്, 'നായകൻ' റീ റിലീസ്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement