Kunchacko Boban | 'അനിയത്തിപ്രാവി'ന് 24 വയസ് ആയപ്പോൾ കുഞ്ചാക്കോ ബോബൻ തമിഴിലേക്ക്

Last Updated:

കുഞ്ചാക്കോ ബോബന്റെ ആദ്യസിനിമയായ അനിയത്തി പ്രാവിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുകയാണ്.

ആദ്യസിനിമയ്ക്ക് 24 വയസാകുമ്പോൾ ആദ്യമായി തമിഴ് സിനിമയിലേക്ക് കുഞ്ചാക്കോ ബോബൻ. തീവണ്ടി സംവിധായകൻ ഫെല്ലിനി ടി പി ഒരുക്കുന്ന തമിഴ് - മലയാളം ചിത്രമായ 'ഒറ്റ്' ചിത്രീകരണം ഗോവയിൽ ആരംഭിച്ചു. കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. തെലുഗ് താരമായ ഈഷ റെബ്ബെയാണ് നായിക.
'ഒറ്റ്' ചിത്രീകരണം ആരംഭിച്ചത് ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ചാക്കോ ബോബൻ അറിയിച്ചത്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾക്ക് ഒപ്പം കുഞ്ചാക്കോ ബോബൻ കുറിച്ചത് ഇങ്ങനെ. 'ഒറ്റ്നായി ഫെലിനി, ഷാജി നടേശൻ (ഓഗസ്റ്റ് സിനിമാസ്), ആര്യ എന്നിവരുമായി കൈകോർക്കുന്നു. ഇത് ഒരേസമയം എന്റെ ആദ്യത്തെ തമിഴ് സിനിമയായ 'റെൻഡഗാം' ആയും ചിത്രീകരിക്കപ്പെടുന്നു. എക്കാലത്തെയും ആകർഷണീയതുമ സ്റ്റൈലിഷുമായ അരവിന്ദ് സ്വാമിയൊടെത്ത് ഇന്ന് ഗോവയിൽ ചിത്രീകരണം ആരംഭിക്കുന്നു' - കുഞ്ചാക്കോ ബോബൻ കുറിച്ചു.








View this post on Instagram






A post shared by Kunchacko Boban (@kunchacks)



advertisement
മലയാളത്തിനൊപ്പം തമിഴിലും ചിത്രം ഒരുങ്ങുന്നതിനാൽ ഇരു ഭാഷകളിലെയും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ത്രില്ല‌ർ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് റിപ്പോർട്ടുകൾ. അരവിന്ദ് സ്വാമി ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന റിപ്പോർട്ടുകളും ഉയരുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവ് ആണ്.
ദ ഷോ പീപ്പിൾസിന്റെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'മുഖ്യമന്ത്രി നുണയൻ, പിണറായി ഭരണത്തിൽ തുടരുന്നത് മോദിയുടേയും അമിത് ഷായുടേയും അനുഗ്രഹത്താൽ': എ കെ ആന്റണി
advertisement
അതേസമയം, കുഞ്ചാക്കോ ബോബന്റെ ആദ്യസിനിമയായ അനിയത്തി പ്രാവിന് ഇന്ന് 24 വയസ് തികഞ്ഞിരിക്കുകയാണ്. മലയാളസിനിമയിൽ 24 വർഷങ്ങൾ പൂർത്തിയാക്കിയ കുഞ്ചാക്കോ ബോബന് ആശംസകളുമായി സഹപ്രവർത്തകരും താരങ്ങളും എത്തി. ഉണ്ണി മുകുന്ദനും ടോവിനോ തോമസും ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. നായാട്ട് ആണ് കുഞ്ചാക്കോ ബോബന്റെ അടുത്തതായി റിലീസ് ആകാനിരിക്കുന്ന ചിത്രം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Kunchacko Boban | 'അനിയത്തിപ്രാവി'ന് 24 വയസ് ആയപ്പോൾ കുഞ്ചാക്കോ ബോബൻ തമിഴിലേക്ക്
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement