ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തതായി സൂചന
- Published by:ASHLI
- news18-malayalam
Last Updated:
നിവിൻ പോളിയെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മിക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിലെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഈ തർക്കത്തിന് കാരണമെന്നും സൂചന
ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ വലിയ തെറ്റുകാരൻ നടൻ നിവിൻ പോളിയോ? മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു നിർമ്മാതാവിന്റെ ആരോപണം. പിന്നാലെ നടൻ ആരാണെന്ന അന്വേഷണത്തിലായി സിനിമാ പ്രേമികളും. അതിനിടയിലാണ് നിവിൻ പോളിയിലേക്ക് സംശയം നീളുന്നത്.
അതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേൾ സിനിമയുടെ ഡയറക്ടറായ അരുൺ വർമ്മയും ഇൻസ്റ്റഗ്രാമിൽ താരത്തെ അൺഫോളോ ചെയ്തു എന്നുള്ളതാണ്. നിവിൻ പോളിയെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'ബേബി ഗേൾ' എന്ന ചിത്രത്തിലെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് ഈ തർക്കത്തിന് കാരണമെന്നും സൂചന. 'ബേബി ഗേൾ' എന്ന ചിത്രത്തിൽ ആദ്യം നായകനാക്കാൻ തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ പോളിയെ സിനിമയിലെ നായകനാക്കി തിരഞ്ഞെടുക്കുന്നത്.
advertisement
ALSO READ: ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തതായി സൂചന
സിനിമയിലെ നായികയായ ലിജോ മോളെ ഇപ്പോഴും ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട് എന്നുള്ളതും സംശയത്തിന്റെ ആക്കം കൂട്ടുന്നു. ഇനിയും ആ തെറ്റ് തുടർന്നാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ 150-ാമത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി'യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിൻ വലിയൊരു വെളിപ്പെടുത്തൽ നടത്തിയത്.
advertisement
"അങ്ങനെ ചെയ്യരുതായിരുന്നു. താൻ ഈ കാര്യം പറയുമ്പോൾ ആ നടൻ ഇത് കാണുമെന്നും എന്നാൽ അദ്ദേഹം ചെയ്തത് ഓർമിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകും," ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 03, 2025 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ലിസ്റ്റിൻ സ്റ്റീഫനും സംവിധായകൻ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തതായി സൂചന