സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പും: നിവിന്റെ പേര് എവിടേയും പറഞ്ഞില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
- Published by:ASHLI
- news18-malayalam
Last Updated:
നടന്റെ പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കുമെന്നും ലിസ്റ്റിൻ
വലിയ തെറ്റിനു തിരികൊളുത്തിയത് നടൻ നിവിൻ പോളിയാണെന്നു പറഞ്ഞിട്ടില്ലെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നടന്റെ പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കുമെന്നും ലിസ്റ്റിൻ. പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പരിഹരിക്കപ്പെട്ടില്ലെങ്കിൽ സംഘടനയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാന്ദ്രയ്ക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തിൽ സംഘടനയിലെ ഓരോരുത്തരെ ആക്രമിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന സിനിമയുടെ പരിപാടിയിലാണ് എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഇതേക്കുറിച്ച് സംസാരിച്ചത്.
മറ്റുള്ളവർ ഏറ്റെടുത്ത് ചർച്ചയാക്കാൻ വേണ്ടിയല്ല പറഞ്ഞത്. താൻ വിളിച്ചു വരുത്തിയ ആളുകളോടാണ് ഇത് പറഞ്ഞത്. അക്കാര്യങ്ങൾ എടുത്ത് പറഞ്ഞ് ലിസ്റ്റിൻ സിനിമയിൽ വലിയ ലോബിയാണെന്ന രീതിയിൽ വ്യാഖ്യാനിക്കേണ്ടതില്ല.
താൻ പറഞ്ഞത് ആരെക്കുറിച്ചാണെന്ന് ആ ആൾക്കും തങ്ങളുടെ ടീമിലുള്ളവർക്കും വ്യക്തമായി അറിയാം. പ്രശ്നം പറഞ്ഞ് പരിഹരിക്കേണ്ടത് ആ വ്യക്തിയുടെ കടമയാണെന്നും ലിസ്റ്റിൻ സ്റ്റീഫൻ. അതേസമയം ലിസ്റ്റിൻ സ്റ്റീഫനെതിരെ സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പുമെന്നും ലിസ്റ്റിൻ പറഞ്ഞു.
advertisement
മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നായിരുന്നു നിർമ്മാതാവിന്റെ ആരോപണം. പിന്നാലെ ആ നടൻ നിവിൻ പോളിയാണെന്ന തരത്തിൽ ചർച്ചകൾ എത്തിയിരുന്നു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 05, 2025 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സാന്ദ്രയ്ക്ക് കണ്ണുകടിയും കുശുമ്പും: നിവിന്റെ പേര് എവിടേയും പറഞ്ഞില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ