'രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്'; 'കൂലി'യുടെ വീഡിയോ ലീക്കായതിൽ പ്രതികരിച്ച് ലോകേഷ് കനകരാജ്
- Published by:Sarika N
- news18-malayalam
Last Updated:
കൂലി'യിലെ ലൊക്കേഷനിൽ നിന്ന് നാഗാർജുനയുടെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലീക്ക് ആയത്, 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്.
രജനികാന്ത് ചിത്രം 'കൂലി'യുടെ ഷൂട്ടിങ് ലൊക്കേഷൻ വീഡിയോ ലീക്കായതിൽ പ്രതികരിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്ത് നായകനാവുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം നാഗാര്‍ജുനയാണ് ."നിരവധി പേരുടെ രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒരു റെക്കോര്‍ഡിംഗ് കൊണ്ട് ഒന്നുമല്ലാതായി തീര്‍ന്നത്. സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടരുതെന്ന് എല്ലാവരോടും ഞാന്‍ താഴ്മയായി അഭ്യര്‍ഥിക്കുന്നു"എന്ന് ലോകേഷ് എക്സിൽ കുറിച്ചു.
Two months of hard work by many people have gone in vain because of one recording.
I humbly request everyone not to engage in such practices, as they spoil the overall experience. Thank you.
— Lokesh Kanagaraj (@Dir_Lokesh) September 18, 2024
advertisement
'കൂലി'യിലെ ലൊക്കേഷനിൽ നിന്ന് നാഗാർജുനയുടെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ലീക്ക് ആയത്. 39 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ചോര്‍ന്നത്. വന്‍ ഹൈപ്പ് ഉള്ള ചിത്രമായതിനാല്‍ ഇത് വൈറല്‍ ആവുകയും ചെയ്തിരുന്നു . 'സൈമൺ' എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാഗാർജുന അവതരിപ്പിക്കുന്നത്. നാഗാർജുനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു.
ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്. സംഗീതം അനിരുദ്ധ് രവിചന്ദർ. സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 19, 2024 10:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'രണ്ട് മാസത്തെ കഠിനാധ്വാനമാണ് ഒന്നുമല്ലാതായിപ്പോയത്'; 'കൂലി'യുടെ വീഡിയോ ലീക്കായതിൽ പ്രതികരിച്ച് ലോകേഷ് കനകരാജ്