മോഡലിംഗിന് എങ്ങനെ പോസ് ചെയ്യാം? 'വീഡിയോയുമായി 'ജോസഫ്' നായിക മാധുരി ബ്രഗാൻസ
- Published by:user_57
- news18-malayalam
Last Updated:
Madhuri Braganza posts a posing video for modelling | നടിയും മോഡലുമായ മാധുരി ബ്രഗാൻസയുടെ മോഡലിംഗ് വീഡിയോ
ഒരു സാധാരണ സാരി ചുറ്റി, മേക്കപ്പ് ഉണ്ടോ ഇല്ലയോ എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ജോസഫ് എന്ന സിനിമയിൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ശാലീന സുന്ദരിയായിട്ടാവും മാധുരി ബ്രഗാൻസയെ മലയാളി പ്രേക്ഷകർ എക്കാലവും ഓർക്കുക. എന്നാൽ ഗ്ലാമറിന്റെ അതിരുകളും വരമ്പുകളും താണ്ടാൻ തനിക്ക് ആരുടേയും സമ്മതം ആവശ്യമില്ല എന്നുകൂടി മാധുരി പലതവണകളയായി തെളിയിച്ചിട്ടുമുണ്ട്.
ഒരു ഗാന രംഗത്തിൽ മാത്രമാണ് മാധുരിയെ പിന്നീട് മലയാള സിനിമയിൽ കണ്ടത്. 2019 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യിൽ തിയാമ്മ എന്ന കെ.പി.എ.സി. ലളിതയുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മാധുരിയാണ്.
ജോസഫ് സിനിമയിലെ തനി നാടൻ പെൺകുട്ടിയായി വന്ന മാധുരി ഒരു മോഡൽ കൂടിയാണ്. ഇപ്പോൾ ആബ്സ് മോഡലിംഗ് എങ്ങനെ ചെയ്യാം എന്നതിനെപ്പറ്റി ഒരു വീഡിയോയുമായി മാധുരി എത്തുന്നു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ചുവടെ:
advertisement
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 09, 2020 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഡലിംഗിന് എങ്ങനെ പോസ് ചെയ്യാം? 'വീഡിയോയുമായി 'ജോസഫ്' നായിക മാധുരി ബ്രഗാൻസ