Bramayugam | നിഗൂഢതകൾ ഒളിപ്പിക്കുന്ന 'ഭ്രമയുഗം' സൗണ്ട് ട്രാക്ക് പുറത്ത്
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരു മന്ത്രവാദക്കളത്തിന് മുന്നില്‍ തന്റെ മുര്‍ത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്
മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയെ നായകനാക്കി ഭൂതകാലം ഫെയിം രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭ്രമയുഗം’ത്തിന്റെ സൗണ്ട് ട്രാക്ക് പുറത്ത്. നിഗൂഢമായ നിരവധി സംഭവങ്ങള്‍ നിറഞ്ഞ സിനിമയാണ് ‘ഭ്രമയുഗം’ എന്ന് തെളിയിക്കുന്ന തരത്തിലുള്ള പാട്ടുകളാണ് സൗണ്ട് ട്രാക്കിലുള്ളത്.
തീം ഉള്‍പ്പടെ ആറ് ട്രാക്കുകളാണ് സിനിമയില്‍ ഉള്ളത്. പാണന്‍ പാട്ടുകളെ ധ്വനിപ്പിക്കുന്ന തരത്തിലും നിഗൂഢതകള്‍ സമ്മാനിക്കുന്ന തരത്തിലുമുള്ളതാണ് പാട്ടുകള്‍. ഭ്രമയുഗം ട്രാക്കുകള്‍ യുട്യൂബിലും പ്രധാന സ്ട്രീമിംഗ് പ്ലാറ്റ് ഫോമിലും ലഭ്യമാണ്. ക്രിസ്റ്റോ സേവ്യര്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ദിന്‍ നാഥ് പുത്തഞ്ചേരി, അമ്മു മരിയ അലക്‌സ് എന്നിവരാണ് രചയിതാക്കള്‍. ക്രിസ്റ്റോ സേവ്യര്‍, അഥീന, സായന്ത് എസ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിപിക്കുന്നു.
advertisement
സൗണ്ട് ട്രാക്കിനൊപ്പം ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. ഒരു മന്ത്രവാദക്കളത്തിന്റെ മുന്നില്‍, തന്റെ ആരാധന മുര്‍ത്തിയെ ആരാധിക്കാനിരിക്കുന്ന മമ്മൂട്ടി കഥാപാത്രത്തെ പോസ്റ്ററില്‍ നിന്നും ദൃശ്യമാണ്. നേരത്തെ പുറത്തുവന്ന ടീസറില്‍ നിന്നും ചിത്രമൊരു പ്രേത കഥയെയോ മന്ത്രവാദത്തെയോ ധ്വനിപ്പിക്കുന്നതാകുമെന്ന് ഉറപ്പ് ന്‍കിയിരുന്നു. ഇത് ഊട്ടി ഉറപ്പിക്കുന്നതാണ് പുത്തന്‍ അപ്‌ഡേറ്റുകളും.
അതേസമയം, ഭ്രമയുഗം ഫെബ്രുവരി 15ന് തിയറ്ററുകളില്‍ എത്തും. ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രാഹുല്‍ സദാശിവന്‍ ആണ്. ഷെഹ്നാദ് ജലാല്‍ കടഇ ആണ് ഛായാഗ്രാഹകന്‍. രാമചന്ദ്ര ചക്രവര്‍ത്തിയും എസ് ശശികാന്തുമാണ് നിര്‍മാതാക്കള്‍. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ഒരുങ്ങുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 26, 2024 6:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Bramayugam | നിഗൂഢതകൾ ഒളിപ്പിക്കുന്ന 'ഭ്രമയുഗം' സൗണ്ട് ട്രാക്ക് പുറത്ത്










