രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരൻ; പരാതി ലഭിച്ചാൽ നടപടി: മന്ത്രി സജി ചെറിയാൻ

Last Updated:

ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ നിയമപരമായ തുടർ നടപടി ഉണ്ടാകും എന്ന് മന്ത്രി സജി ചെറിയാൻ

സജി ചെറിയാൻ, രഞ്ജിത്ത്
സജി ചെറിയാൻ, രഞ്ജിത്ത്
ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണത്തിൽ പരാതി ഉണ്ടെങ്കിൽ വരട്ടെ അപ്പോൾ നോക്കാം എന്ന് മന്ത്രി സജി ചെറിയാൻ. രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരൻ എന്നും മന്ത്രി. രഞ്ജിത്തിനെതിരെയുള്ള ആരോപണം പാർട്ടി പരിശോധിക്കും എന്നും, ചലച്ചിത്ര അക്കാദമി നിയമനം രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും, അതിനാൽ തുടർ നടപടിയും അങ്ങനെയാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിച്ച നടി പരാതി നൽകിയാൽ നിയമപരമായ തുടർ നടപടി ഉണ്ടാകും.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിരോധത്തിലായ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. നടിയോട് മോശമായി പെരുമാറിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണം തള്ളുകയാണ് രഞ്ജിത്ത് ചെയ്തത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തെളിവുകൾ ഉണ്ടെങ്കിൽ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്ന് 'അമ്മ' ഭാരവാഹികളിൽ ഒരാളായ നടിയും സംവിധായികയുമായ അൻസിബ ഹസൻ ന്യൂസ്18നോട്.
advertisement
മറ്റു കേസുകളിൽ കുറ്റക്കാരുടെ പേരുകൾ പുറത്തുവിടുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ എന്തുകൊണ്ട് പുറത്തുവിട്ടുകൂടെന്നും കുറ്റക്കാർ ശിഷിക്കപ്പെടണമെന്നും അൻസിബ ഹസൻ ന്യൂസ് 18 നോട് പറഞ്ഞു.
2009-ൽ പുറത്തിറങ്ങിയ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിൻ്റെ കഥ' എന്ന സിനിമയുടെ പ്രീ-പ്രൊഡക്ഷൻ കാലയളവിൽ രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെനായിരുന്നു നടിയുടെ ആരോപണം.
താൻ ഒരു അപ്പാർട്ട്‌മെൻ്റിൽ പോയിരുന്നു. അവിടെ രഞ്ജിത്തിനെയും അദ്ദേഹത്തിൻ്റെ മറ്റ് ടീമംഗങ്ങളെയും കണ്ട് സിനിമയിലെ ഒരു വേഷത്തെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നുവെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചകൾക്കിടയിൽ, രഞ്ജിത്ത് അനുചിതമായി പെരുമാറിയത് നടിക്ക് അസ്വസ്ഥതയുണ്ടാക്കി. സിനിമയിൽ അഭിനയിക്കില്ലെന്ന് ടീമിലെ ഒരാളെ അറിയിച്ച ശേഷം ഉടൻ തന്നെ അവർ സ്ഥലം വിട്ടു എന്നാണ് ആരോപണം.
advertisement
Summary: Cultural Affairs Minister Saji Cherian said the government may act only if any complaint has been lodged against director Ranjith, who is also chairperson to the Kerala State Chalachithra Akademi. The other day, Bengali actor Sreelekha Mitra has complained of misconduct from Renjith
മലയാളം വാർത്തകൾ/ വാർത്ത/Film/
രഞ്ജിത്ത് രാജ്യം കണ്ട മികച്ച കലാകാരൻ; പരാതി ലഭിച്ചാൽ നടപടി: മന്ത്രി സജി ചെറിയാൻ
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement