'കുണ്ടറ ജോണി സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ'; അനുസ്മരിച്ച് മോഹൻലാൽ
- Published by:Anuraj GR
- news18-malayalam
Last Updated:
വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു കുണ്ടറ ജോണിയെന്ന് മോഹൻലാൽ
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മോഹൻലാൽ. കിരീടവും ചെങ്കോലും ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ ജോണിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മോഹൻലാൽ പറഞ്ഞു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു കുണ്ടറ ജോണിയെന്ന് മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ…
ചൊവ്വാഴ്ച രാത്രിയോടെയാണ് നടൻ കുണ്ടറ ജോണി(71) അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി. അവസാന ചിത്രമായ മേപ്പടിയാന്‍ നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അന്ത്യം.
advertisement
കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം, ആറാം തമ്പുരാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
October 18, 2023 11:22 AM IST