പ്രണവിന് പിന്നാലെ വിസ്മയ മോഹൻലാലും അഭിനയത്തിലേക്ക്; 'തുടക്കം' ആശിർവാദിന്റെ സിനിമയിൽ നായികയായി

Last Updated:

യാത്രകളോടും വെസ്റ്റേൺ മ്യൂസിക്കിനോടുമാണ് വിസ്മയ മോഹൻലാലിന് കൂടുതൽ താല്പര്യം

News18
News18
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നത് സാധാരണയാണ്. ഇന്നത്തെ പല പ്രമുഖ താരങ്ങളുടെയും മക്കൾ സിനിമയിൽ ചുവടുറപ്പിച്ചിട്ടുണ്ട്. എന്നാൽ, സിനിമയിൽ ഒരിക്കലും അഭിനയിക്കില്ലെന്ന് കരുതിയ ഒരാളാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ഈ താരപുത്രി കൂടി അഭിനയത്തിലേക്ക് ചുവടുവെക്കുകയാണ്.
മോഹൻലാലിന്റെ മകൾ വിസ്മയ ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തിൽ നായികയായിട്ടാണ് അരങ്ങേറ്റം കുറിക്കുന്നത്. ആശിർവാദ് സിനിമാസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ സ്നേഹത്തോടെ മായ എന്നാണ് വിളിക്കുന്നത്.
പ്രണവിനെ പോലെ സിനിമയെക്കാളും യാത്രകളെ തന്നെയാണ് വിസ്മയയും സ്നേഹിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലാണ് കൂടുതലും യാത്ര ചെയ്യുന്നത്. പഠിച്ചതൊക്കെയും തായ് ലൻഡിലാണ്. തായ്  ആയോധന കലകളില്‍ പരിശീലനം നേടിയ താരപുത്രി അത്തരം അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വീഡിയോകളും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പങ്കുവക്കാറുണ്ട്. എഴുത്ത്, വായന, വര, ക്ലേ ആര്‍ട്ടുകള്‍ എന്നിവയോടെല്ലാം വലിയ ഇഷ്ടം. മാത്രമല്ല, ആ മേഖലയില്‍ പലതും ചെയ്തിട്ടുമുണ്ട്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന താരപത്രിയുടെ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. യാത്ര പോലെ തന്നെ വെസ്റ്റേൺ മ്യൂസിക്കിനോടും 33 കാരിയായ വിസ്മയയ്ക്ക് ഇഷ്ടമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
പ്രണവിന് പിന്നാലെ വിസ്മയ മോഹൻലാലും അഭിനയത്തിലേക്ക്; 'തുടക്കം' ആശിർവാദിന്റെ സിനിമയിൽ നായികയായി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement