PM@75| ജന്മദിനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി വമ്പൻ ആരോഗ്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
രക്തദാന ക്യാമ്പുകളും പുതിയ ആശുപത്രി ബ്ലോക്കുകളുടെ ഉദ്ഘാടനവും ഉൾപ്പെടെ നിരവധി പരിപാടികൾ ഈ പ്രചാരണത്തിന്റെ ഭാഗമായി ഡൽഹി ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സംഘടിപ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനമായ സെപ്റ്റംബർ 17ന് 'സ്വസ്ത് നാരീ, സശക്ത് പരിവാർ അഭിയാൻ' (ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം) എന്ന കാംപയിന് തുടക്കം കുറിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ, മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനാണ് ഈ രാജ്യവ്യാപകമായ പ്രചാരണം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സംസ്ഥാനങ്ങളിൽ ഒരേസമയം ആസൂത്രണം ചെയ്യുന്ന ഹെൽത്ത് ക്യാമ്പുകളുടെയും പ്രവർത്തനങ്ങളുടെയും എണ്ണം കണക്കിലെടുക്കുമ്പോൾ ഈ കാംപയിൻ ഒരു പുതിയ ലോക റെക്കോർഡ് സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന് ന്യൂസ് 18നോട് സംസാരിച്ച രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി. “സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ നടക്കുന്ന ഈ പരിപാടി ആഗോളതലത്തിലെ ഏറ്റവും വലിയ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലൊന്നാക്കി ഇതിവെ മാറ്റും,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഡൽഹി ഉൾപ്പെടെയുള്ള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ പ്രചാരണത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ദേശീയ തലസ്ഥാനത്ത്, കർത്തവ്യ പാതയിൽ രക്തദാന ക്യാമ്പുകളും പുതിയ ആശുപത്രി ബ്ലോക്കുകളുടെ ഉദ്ഘാടനവും നടക്കും. രാജ്യവ്യാപകമായി 15 ദിവസത്തെ സേവാ പഖ്‌വാഡയും ആചരിക്കും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
കൂടാതെ, ഈ സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിരങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും (സിഎച്ച്‌സി) മറ്റ് ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലും 75,000 ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കും. എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, ഈ ക്യാമ്പുകൾ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റും.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള പദ്ധതികളുടെയും പ്രചാരണത്തിന്റെയും അന്തിമ വിശദാംശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതിക്കായി കാത്തുകൊണ്ട് ഞങ്ങൾ കാംപയിനിന്റെ ചില വിശദാംശങ്ങളടങ്ങിയ അന്തിമരേഖ തയ്യാറാക്കുകയാണെന്ന് ഞായറാഴ്ച നടന്ന ഒരു യോഗത്തിൽ വിശദാംശങ്ങൾ തയ്യാറാക്കിയത് സൂചിപ്പിച്ചുകൊണ്ട് ഉദ്യോഗസ്ഥൻ പറഞ്ഞു.
advertisement
കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ എക്‌സിലെ ഒരു പോസ്റ്റിൽ ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും അത് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയോടുള്ള പ്രധാനമന്ത്രിയുടെ ദീർഘകാല പ്രതിബദ്ധതയെയാണ് പ്രതിഫലിക്കുന്നതെന്നും കുറിച്ചു. “...ഈ ക്യാമ്പുകൾ സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേക ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ചുള്ള സേവനങ്ങൾ നൽകും, ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യ സംരക്ഷണം എന്ന സർക്കാരിന്റെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കും.”
2030-ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ കാംപയിൻ സഹായിക്കും
കൂടാതെ, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, പോഷകാഹാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള അങ്കണവാടികളിൽ 'പോഷകാഹാര മാസം' ആഘോഷിക്കും.
advertisement
“അങ്കണവാടികളിലെ പോഷകാഹാര മാസം സമീകൃതാഹാരം, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം, പോഷകാഹാരക്കുറവ് എന്നിവയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യ പരിശോധനകൾ, വളർച്ചാ നിരീക്ഷണം, അമ്മമാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടും,” ഉദ്യോഗസ്ഥൻ പറഞ്ഞു.
“ആരോഗ്യമുള്ള കുടുംബങ്ങളെയും ശക്തമായ സമൂഹങ്ങളെയും കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പുകളാണ് ഈ ശ്രമങ്ങൾ. ഈ കാംപയിൻ സ്ത്രീകളിലും കുട്ടികളിലും ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. മാതൃശിശു മരണനിരക്കിൽ വലിയ കുറവ് ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ ഉടൻതന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (എസ്ഡിജി) കൈവരിക്കും.”
advertisement
ഇന്ത്യയിൽ മാതൃമരണനിരക്ക് (എംഎംആർ) ഒരു ലക്ഷം ജനനങ്ങളിൽ 130ൽ നിന്ന് 93 ആയി ഗണ്യമായി കുറഞ്ഞു. കൂടാതെ, നവജാതശിശു മരണനിരക്ക് 2014-ൽ 1000 ജനനങ്ങളിൽ 26-ൽ നിന്ന് 2021-ൽ 1000 ജനനങ്ങളിൽ 19 ആയി കുറഞ്ഞു, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 2014-ൽ 1000 ജനനങ്ങളിൽ 45-ൽ നിന്ന് 2021-ൽ 1000 ജനനങ്ങളിൽ 31 ആയി കുറഞ്ഞു.
2030-ഓടെ മാതൃമരണനിരക്ക് ഒരു ലക്ഷം ജനനങ്ങളിൽ 70 ആയും നവജാതശിശു മരണനിരക്ക് (എൻഎംആർ) കുറഞ്ഞത് 12 ആയും അഞ്ച് വയസ്സിൽ താഴെയുള്ളവരുടെ മരണനിരക്ക് (യു5എംആർ) കുറഞ്ഞത് 25 ആയും കുറയ്ക്കുക എന്നതാണ് സുസ്ഥിര വികസന ലക്ഷ്യം.
advertisement
“ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ, 'ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം' എന്ന കാംപയിന്റെ തുടക്കം സമഗ്രമായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് തെളിവാണ്. ഈ കാംപയിൻ സ്ത്രീകളുടെ ആരോഗ്യം കൂടുതൽ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ കുടുംബങ്ങളെ ഉറപ്പാക്കുകയും ഇന്ത്യയിലുടനീളമുള്ള സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യും,” നദ്ദ തന്റെ പോസ്റ്റിൽ പറഞ്ഞു, പൗരന്മാരോടും ആരോഗ്യ സംരക്ഷകരോടും സജീവമായി പങ്കെടുക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.
സ്വകാര്യ ആശുപത്രികളോടും ആരോഗ്യ സംരക്ഷണ പങ്കാളികളോടും ഈ സംരംഭത്തിൽ ചേരാനും മന്ത്രി അഭ്യർത്ഥിച്ചു. “എല്ലാ സ്വകാര്യ ആശുപത്രികളോടും ആരോഗ്യ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പങ്കാളികളോടും മുന്നോട്ട് വന്ന് ഈ ജനകീയ പങ്കാളിത്ത പ്രചാരണത്തിന്റെ അവിഭാജ്യ ഘടകമാവാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യ ഫസ്റ്റ് എന്ന മനോഭാവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വികസിത ഇന്ത്യയുടെ വികസനത്തിനായി നമ്മുടെ കൂട്ടായ ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നമുക്കെല്ലാവർക്കും ഒന്നിക്കാം,” അദ്ദേഹം എക്‌സിൽ കുറിച്ചു.
advertisement
മൊത്തത്തിൽ, ആരോഗ്യ സംരക്ഷണവും പോഷകാഹാരവും കേന്ദ്രബിന്ദുക്കളാക്കി, സ്ത്രീകളുടെ ക്ഷേമത്തെ 'വികസിത് ഭാരത്' അഥവാ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള വലിയ അജണ്ടയുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന സംരംഭമായാണ് ഈ കാംപയിൻ കണക്കാക്കപ്പെടുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 15, 2025 1:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM@75| ജന്മദിനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി വമ്പൻ ആരോഗ്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും