Rambaan | കൈകളില്‍ മെഷീന്‍ ഗണ്ണും ചുറ്റികയും; ജോഷിക്കൊപ്പം 'റമ്പാന്‍' ആയി മോഹന്‍ലാല്‍
- Published by:Arun krishna
- news18-malayalam
Last Updated:
നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് 'റമ്പാന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്
മലയാള സിനിമയ്ക്ക് അനേകം ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ലാല്‍ – ജോഷി ടീം വീണ്ടും ഒന്നിക്കുന്നു. നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ‘റമ്പാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിൽ സിനിമയുടെ പേര് അണിയറക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് രചന നിർവ്വഹിച്ച ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും പ്രതീക്ഷകളും ഏറെയാണ്. കയ്യിൽ ചുറ്റികയും തോക്കും പിടിച്ച് മുണ്ട് മടക്കുക്കുത്തി നിൽക്കുന്ന മോഹൻലാലിനെയാണ് സിനിമയുടെ മോഷൻ പോസ്റ്ററിൽ കാണുന്നത്, ചിത്രം ഒരു മാസ് എന്റർടെയ്നറായിരിക്കും എന്നാണ് സൂചന.
advertisement
ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. നടി ബിന്ദു പണിക്കരുടെ മകള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതും റമ്പാനിലൂടെയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളായാണ് കല്യാണി എത്തുക.
വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ. മികച്ച താരനിരയും കൗതുകമുണർത്തുന്ന കഥാസന്ദർഭവുമുള്ള ‘റമ്പാൻ’ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷകരെ കീഴടക്കുമെന്ന് ഉറപ്പാണ്. 2024-ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ കഴിയുന്ന ഒരു സിനിമയായിരിക്കും ‘റമ്പാൻ’ എന്നാണ് റിപ്പോർട്ടുകൾ.മാർക്കറ്റിംഗ് ഒബ്സ്ക്യൂറ, പിആര്‍ഒ ശബരി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 30, 2023 3:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Rambaan | കൈകളില്‍ മെഷീന്‍ ഗണ്ണും ചുറ്റികയും; ജോഷിക്കൊപ്പം 'റമ്പാന്‍' ആയി മോഹന്‍ലാല്‍